എന്നെ അവർ വിളിച്ചില്ല, മറന്നതാകാം; ലോകകപ്പ് കാണാൻ ബിസിസിഐ ക്ഷണിച്ചില്ലെന്ന് കപിൽ ദേവ്

ഇത്തവണ ലോകകപ്പ് കാണാൻ ബിസിസിഐ ക്ഷണിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് കപിൽ ദേവ്. 1983 ൽ ലോകകപ്പ് നേടിയ ടീമിനെയാകെ കളി കാണാൻ ക്ഷണിക്കുമെന്ന് താൻ കരുതിയെന്നും അത് മറന്നതാവാമെന്നും ഇന്ത്യയുടെ ആദ്യ ലോകകപ്പ് ജേതാവ് കൂടിയായ കപിൽ ദേവ് പറഞ്ഞു.

ALSO READ:നവകേരള സദസ് ഇന്ന് കണ്ണൂരിൽ

“എന്നെ അവർ വിളിച്ചില്ല. അതുകൊണ്ട് ഞാൻ പോയില്ല.1983 ൽ ലോകകപ്പ് വിജയിച്ച ടീം മുഴുവൻ ഒപ്പമുണ്ടായിരുന്നെങ്കിലെന്നുണ്ടായിരുന്നു. പക്ഷേ, എല്ലാവരും തിരക്കിലാണ്. ചിലപ്പോഴൊക്കെ ആളുകൾ മറന്നുപോകാനിടയുണ്ട്. അതാവും സാധ്യത.”എന്നാണ് കപിൽ ദേവ് പറഞ്ഞത്.

അതേസമയം കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ഓസ്ട്രലിയ ഫൈനലിൽ ഓസിസ് ഇന്ത്യയെ തോല്‍പ്പിച്ചത് 6 വിക്കറ്റിന് ആയിരുന്നു. ഇന്ത്യയുടെ തോല്‍വി ആ ലോകകപ്പില്‍ തുടര്‍ച്ചയായ 10 വിജയങ്ങള്‍ക്കു ശേഷം ആയിരുന്നു. ഫൈനലില്‍ രണ്ടാം തവണയാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങുന്നത്.

ALSO READ: ഇന്ത്യയിലേക്ക് വന്ന കപ്പല്‍ ഹൈജാക്ക് ചെയ്ത് ഹൂതി വിമതര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News