ഖത്തറിൽ നിന്ന് നാവികരെ മോചിപ്പിക്കാൻ ഇടപെട്ടത് ബോളിവുഡ് താരം ഷാരൂഖ് ഖാനെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ വെളിപ്പെടുത്തൽ. വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഏജൻസിയും പരാജയപ്പെട്ടിടത്ത് ഷാരൂഖ് ഖാൻ ഇടപെട്ടതുകൊണ്ടാണ് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ ഖത്തർ വിട്ടയച്ചതെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
ALSO READ: ‘ഭ്രമയുഗത്തിലെ’ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയാർ, പുതിയ പേര് പ്രഖ്യാപിച്ച് നിർമാതാക്കൾ
അടുത്ത രണ്ട് ദിവസങ്ങളിൽ യുഎഇയും ഖത്തറും സന്ദർശിക്കുമെന്നും ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുമെന്നും കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച എക്‌സിലെ പോസ്റ്റിനെ വിമര്ശിച്ചുകൊണ്ടായിരുന്നു സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്. ഖത്തറിൽ പോകുമ്പോൾ സിനിമാ താരം ഷാരൂഖ് ഖാനെയും മോദി കൂടെ കൊണ്ടുപോകണമെന്ന് മോദിക്ക് മറുപടിയായി സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു
‘സിനിമാ താരം ഷാരൂഖ് ഖാനെയും മോദി കൂടെ കൊണ്ടുപോകണം. വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷ ഏജൻസിയും ഖത്തർ ഷെയ്ഖിനെ അനുനയിപ്പിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ മോദി ഷാരൂഖ് ഖാനോട് ഇടപെടുവാൻ അപേക്ഷിച്ചു. അങ്ങനെയാണ് നമ്മുടെ നാവിക ഉദ്യോഗസ്ഥരെ മോചിപ്പിക്കുവാനുള്ള വിലയേറിയ ഇടപാട് ഖത്തർ ഷെയ്ഖിൽ നിന്നുണ്ടാകുന്നത്,’ മോദിയുടെ പോസ്റ്റിന് മറുപടിയായി സ്വാമി എക്‌സിൽ കുറിച്ചു.
അതേസമയം, കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലുള്ള എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ ഖത്തറിലെ കോടതി മോചിപ്പിച്ചത്. വധശിക്ഷക്ക് വിധിച്ച നാവിക ഉദ്യോഗസ്ഥരുടെ ശിക്ഷ ഇന്ത്യയും ഖത്തറും തമ്മിലുള്ള ചർച്ചകളെ തുടർന്ന് ഇളവ് ചെയ്യുകയായിരുന്നു.
Modi should take Cinema star Sharuk Khan to Qatar with him since after MEA and NSA had failed to persuade the Shiekhs of Qatar, Modi pleaded with Khan to intervene , and thus got an expensive settlement from the Qatar Shiekhs to free our Naval officers.
— Subramanian Swamy (@Swamy39) February 13, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here