ആനന്ദ് ബോസില്‍ നിന്നും പീഡന ശ്രമമുണ്ടായത് രണ്ടു തവണ; ആരോപണവുമായി മമതാ ബാനര്‍ജി രംഗത്ത്

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ് ബോസിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒരു തവണയല്ല രണ്ടു തവണയാണ് ജീവനക്കാരിക്ക് നേരെ അതിക്രമം നടന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തില്‍ ആഴത്തിലുള്ള തന്റെ നിരാശയും മുഖ്യമന്ത്രി പങ്കുവച്ചു.

ALSO READ: ‘അജ്‌മൽ കസബിന് ജയിലിൽ ബിരിയാണി വാങ്ങി നൽകി’, മുക്കുവരുടെ മണം ഇഷ്ടമില്ലാത്തത് കൊണ്ട് ബിജെപി സ്ഥാനാർത്ഥികളെ ഇറക്കുമതി ചെയ്യുന്നു: സുപ്രിയ ശ്രീനേറ്റ്

വ്യാഴാഴ്ചയാണ് കൊല്‍ക്കത്ത രാജ്ഭവനിലെ ജീവനക്കാരി ഗവര്‍ണര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

” പീഡനത്തിനിരയായി പെണ്‍കുട്ടിയുടെ കണ്ണീര്‍ ഞാന്‍ കണ്ടു. ഇനി രാജ് ഭവനില്‍ ജോലിചെയ്യില്ലെന്നാണ് അവര്‍ പറയുന്നത്. അവള്‍ ഭയന്നിരിക്കുകയാണ്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവളെ വിളിച്ചുവരുത്താം അപമാനിക്കാം.” – മമത പറഞ്ഞു.

ALSO READ: ഇനി തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ മത്സരിക്കാം: മന്ത്രി എം ബി രാജേഷ്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിനെതിരായ പരാതിയിലെ അന്വേഷണത്തിലെ നിസഹകരണം രാഷ്ട്രപതിയെ അറിയിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ നല്‍കാത്തതും, ചോദ്യം ചെയ്യലിന് രാജ് ഭവന്‍ ജീവനക്കാര്‍ എത്താത്തതും ശ്രദ്ധയില്‍ പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News