ഓണവിപണിയെ സൂപ്പറാക്കാൻ സപ്ലൈകോയും കൺസ്യൂമർഫെഡും മാത്രമല്ല കൃഷിവകുപ്പുമുണ്ട്

Agricultural Market

സപ്ലൈകോയും കൺസ്യൂമർഫെഡും മാത്രമല്ല കൃഷിവകുപ്പും ഓണക്കാലത്ത് വിപണിയിൽ ക്രിയാത്മകമായി ഇടപെടുകയാണ്. കർഷകരിൽ നിന്നും നേരിട്ട് കൃഷിപ്പകുപ്പ് വിപണി വിലയെക്കാൾ 10%ത്തിലധികം വില നൽകി സ്വീകരിക്കുന്ന കാർഷിക ഉത്പന്നങ്ങൾ 30% സബ്സിഡി നൽകിയാണ് ഉപഭോക്താക്കൾക്ക് വിൽക്കുന്നത്.

Also Read: മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിച്ച് സർക്കാർ; സാമ്പത്തിക താങ്ങൽ പദ്ധതിക്ക് 7.5 കോടി രൂപ അനുവദിച്ചു

ഓണവിപണി സജീവമാകുന്നതിന് മുമ്പ് കഴിഞ്ഞ ആഴ്ചകളിൽ 60 മുതൽ 65 രൂപ വരെയായിരുന്നു നേന്ത്രക്കുലയുടെ വിവിധ മാർക്കറ്റുകളിൽ വില്പന വില. എന്നാൽ കാർഷിക മാർക്കറ്റുകളിലേക്ക് എത്തിയാൽ 40 രൂപ വിലയ്ക്ക് നല്ല നാടൻ പച്ച ഏത്തക്ക കിട്ടും. പൊതു വിപണിയിലേ മാർക്കറ്റിൽ കർഷകർ കൊണ്ടുപോയി വിൽക്കുമ്പോൾ 30 മുതൽ 35 രൂപ വരെ മാത്രമാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ കർഷകരിൽ നിന്നും 55 രൂപയ്ക്കാണ് കൃഷി വകുപ്പ് ഏത്തക്കായ സ്വീകരിക്കുന്നത്. ഇതിൽ സബ്സിഡി കൂടി ഉൾപ്പെടുത്തിയാണ് 40 രൂപയ്ക്ക് വിൽക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News