ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: മമതാ ബാനര്‍ജിയുമായി ഒരു പൊതുവേദിയും പങ്കിടില്ലെന്ന് ഗവര്‍ണര്‍ ആനന്ദ ബോസ്

C V Ananda Bose

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഒരു പൊതുവേദിയും പങ്കിടില്ലെന്ന് തുറന്നുപറഞ്ഞ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്. ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരയുടെ മാതാപിതാക്കളോടും നീതിക്കുവേണ്ടി സമരം ചെയ്യുന്നവരോടുമൊപ്പമായിരിക്കും താനെന്നും അദ്ദേഹം പറഞ്ഞു. ഇരയുടെ മാതാപിതാക്കളോടും നീതിക്കുവേണ്ടി പോരാടുന്ന ജനങ്ങളോടും ഞാന്‍ പ്രതിജ്ഞാബദ്ധനാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Also Read : മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ സന്നദ്ധം; പ്രഖ്യാപനവുമായി മമത ബാനര്‍ജി

മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുമെന്നും ബോസ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഞാന്‍ മുഖ്യമന്ത്രിയുമായി ഒരു പൊതുവേദിയും പങ്കിടില്ല. ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിച്ചതിന് ഞാന്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.ഞാന്‍ ബംഗാളിലെ ജനങ്ങളോട് പ്രതിജ്ഞാബദ്ധനാണ്. എന്റെ വിലയിരുത്തലില്‍, സര്‍ക്കാര്‍ അവരുടെ ചുമതലകളില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ മുഖ്യമന്ത്രിയെ സാമൂഹികമായി ബഹിഷ്‌കരിക്കും. സാമൂഹികമായി എന്നത് അര്‍ത്ഥമാക്കുന്നത് ഞാന്‍ ഒരിക്കലും മുഖ്യമന്ത്രിയുമായി ഒരു വേദി പങ്കിടില്ല എന്നാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു യോഗത്തിലും ഞാന്‍ പങ്കെടുക്കില്ലെന്നും തന്റെ ഓഫീസ് പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News