ആവശ്യപ്പെട്ടാല്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥിയായിട്ട് മത്സരിക്കാനില്ല, സെക്രട്ടറി ലെവലിലുള്ള പദവി തരണം; ദേവന്‍

ആവശ്യപ്പെട്ടാല്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥിയായിട്ട് മത്സരിക്കാനില്ലെന്ന് നടന്‍ ദേവന്‍. പദവിയില്ലാതെ ഒരു രാഷ്ട്രീയക്കാരന് എങ്ങനെ പ്രവര്‍ത്തിക്കാനാവുമെന്നും സെക്രട്ടറി ലെവലിലുള്ള പദവിയെങ്കിലും തനിക്ക് തരണമെന്നും ദേവന്‍ പറഞ്ഞു.

Also Read: സുരേഷ് ഗോപിയുടെ മകൾ വിവാഹിതയാകുന്നു

അമിത്ഷായുമായി രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തി. ‘ഞാന്‍ സ്‌കൂള്‍ കാലം മുതല്‍ ഒരു രാഷ്ട്രീയക്കാരനാണെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ എനിക്ക് കഴിയുമെന്നും ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ആ കൂടിക്കാഴ്ച്ചയില്‍ 2021 ല്‍ കേരളം ബിജെപി ഭരിക്കുമെന്ന് അമിത്ഷാ പറഞ്ഞു. അത് നടക്കാന്‍ പോകുന്ന കാര്യമല്ലെന്ന് ഞാനും പറഞ്ഞു. അദ്ദേഹത്തിന് ഷോക്കായി പോയി.’- ദേവന്‍ പറഞ്ഞു

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിയും ആര്‍എസ്എസും അപകടകാരികളാണെന്ന് കുത്തിവെച്ചിട്ടുണ്ട്. അത് മാറ്റിയെടുക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തില്‍ ബിജെപിക്ക് കേരളത്തില്‍ വിജയിക്കുകയെന്നത് എളുപ്പമല്ലെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.
2021 ലെ മീറ്റിംഗിലും ഇത് തന്നെ താന്‍ ആവര്‍ത്തിച്ചു. ആര്‍എസ്എസ് ചീഫിനോടും ഇത് തന്നെയാണ് പറഞ്ഞതെന്നും ദേവന്‍ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News