നമ്മൾ എല്ലാവരും വാട്ടർ ബോട്ടൽ ഉപയോഗിക്കുന്നവരാണ്. സ്റ്റീൽ കുപ്പികൾ മുതൽ പ്ലാസ്റ്റിക് കുപ്പികൾ വരെ വാട്ടർ ബോട്ടിലായി നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ വാട്ടർ ബോട്ടിലുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ എന്താണെന്ന് അറിഞ്ഞ് വേണം അവ ഉപയോഗിക്കാൻ. കൃത്യമായി കഴുകാതെയും പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കുന്നതും അസുഖത്തിന് കാരണമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Also read:ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ മടിയുള്ളവരണോ? ഇതാ ഞൊടിയിടയിൽ തയ്യാറാക്കാം ഈസി ആൻഡ് ടേസ്റ്റി വിഭവം
ഇൻസുലിൻ പ്രതിരോധം, എൻഡോക്രൈൻ തടസ്സം, പ്രത്യുൽപാദന ആരോഗ്യം, ക്യാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിച്ചാൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൂടുള്ള വെള്ളവും ഒരു കാരണവശാലും പ്ലാസ്റ്റിക് കുപ്പികളിൽ ഒഴിച്ച് വെയ്ക്കാനോ കുടിക്കാനോ പാടില്ല. അത് ശരീരത്തിന് വലിയ ദോഷം ചെയ്യും.
എന്നാൽ പ്ലാസ്റ്റിക് കുപ്പികൾക്ക് മാത്രമാണ് പ്രശ്നമെന്ന് കരുതണ്ട. വെള്ള കുപ്പികൾ ഏതുമായിക്കൊള്ളട്ടെ കൃത്യമായി കഴുകിയില്ല എന്നുണ്ടെങ്കിലും ആരോഗ്യത്തിന് വളരെ മോശമാണ്. വെള്ളം കൊണ്ടുപോവുന്ന കുപ്പിയല്ലേ അത്കൊണ്ട് വലിയ അഴുക്കുണ്ടാവില്ല എന്ന് കരുതുന്നവരാണ് നമ്മളിൽ കൂടുതലും. വെള്ളക്കുപ്പി അധികനാൾ വൃത്തിയാക്കാതിരിക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, ഇത് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവെക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
Also read:സൂപ്പർ ലീഗ് കേരള; സമനിലക്കുരുക്കിൽ തിരുവനന്തപുരവും കണ്ണൂരും
സാൽമൊണല്ല, ഇ-കോളി തുടങ്ങിയ ബാക്റ്റീരിയകൾ വെള്ളകുപ്പികൾക്കുള്ളിൽ വളരാനുള്ള സാധ്യതകളും ഏറെയാണ്. അതിനാൽ ഒഴുകുന്ന വെള്ളത്തിൽ കഴുകുന്നതിനുപകരം, എല്ലാ ദിവസവും കുപ്പികൾ സോപ്പ് വെള്ളത്തിൽ കഴുകുന്നതാണ് ആരോഗ്യത്തിൽ നല്ലത്. വെള്ളമല്ലാതെ മറ്റേതെങ്കിലും പാനീയങ്ങൾ കുടിക്കാൻ ഈ കുപ്പികൾ ഉപയോഗിക്കുമ്പോൾ, അവ ഓരോ തവണയും ഉപയോഗ ശേഷം കഴുകുന്നുവെന്ന് ഉറപ്പാക്കുക. സ്റ്റെയിൻലെസ് സ്റ്റീൽ കുപ്പിയാണ് ഉപയോഗിക്കുന്നത് എങ്കിലും കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. ബ്ലീച്ച് അല്ലെങ്കിൽ ക്ലോറിൻ തുടങ്ങിയ രാസവസ്തുക്കളുമായി പ്രവർത്തിക്കാനുള്ള സാധ്യത സ്റ്റൈൻലെസ്സ് സ്റ്റീലിനുമുണ്ട്. ഇതും നിങ്ങളുടെ പാത്രത്തിൻ്റെ ഉള്ളിൽ കേടുവരുത്തും. അതിനാൽ നിങ്ങളുടെ വാട്ടർ ബോട്ടിലുകൾ ഏറെ ശ്രദ്ധയോടെ, നിർമ്മിച്ചിരിക്കുന്ന മെറ്റീരിയലിന് അനുസരിച്ച് മാത്രം വൃത്തിയാക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here