സമ്മേളനവേദിയുടെ പിറകില്‍ പണപ്പിരിവ്; സമരാഗ്നി സമാപന വേദിയില്‍ നോട്ട് എണ്ണുന്ന യന്ത്രവും

കോണ്‍ഗ്രസ് സമരാഗ്‌നി സമാപന വേദിയില്‍ നോട്ട് എണ്ണുന്ന യന്ത്രവും. സമ്മേളനവേദിയുടെ പിറകില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് മെഷീനുമായി പണപ്പിരിവിന് നേതാക്കളെ നിയോഗിച്ചിരുന്നത്.

സാധാരണ കോണ്‍ഗ്രസ് ജാഥകളില്‍ നയിക്കുന്ന ആളിന് ലഭിക്കുന്ന നോട്ടുഹാരവും കമ്മിറ്റികള്‍ക്ക് കോട്ട നിശ്ചയിച്ച തുകയും ചുമതപ്പെടുത്തുന്ന ആള്‍ വാങ്ങുകയാണ് പതിവ്. ഇത്തവണ സമരാഗ്നി വേദിയുടെ അരികില്‍ മറ്റൊരു സംവിധാനം. പരിപാടി ഹൈടെക് ആണ്.സമാപന സമ്മേളന വേദിയില്‍ പണപ്പിരിവിന് നോട്ട് എണ്ണുന്ന യന്ത്രവും. സമ്മേളനവേദിയുടെ പിറകില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് മെഷീനുമായി പണപ്പിരിവിന് നേതാക്കളെ നിയോഗിച്ചിരുന്നത്. ജോതികുമാര്‍ ചാമക്കാലയാണ് മെഷീനില്‍ നോട്ട് എണ്ണുന്നത്.

Also Read: തര്‍ക്കം തീരാതെ സതീശനും സുധാകരനും; സമരാഗ്നിയുടെ സമാപനത്തിലും തമ്മിലടി

വിവിധ കമ്മിറ്റികള്‍ ശേഖരിച്ചുകൊണ്ടുവരുന്ന ജാഥാഫണ്ട് എണ്ണിനോക്കുന്നതിനാണ് മെഷീന്‍ ഉപയോഗിച്ചത് എന്നാണ് ഡിസിസി നേതാക്കളുടെ വിശദീകരണം. പിരിച്ചെടുത്ത പണം ആരുടെയും പോക്കറ്റിലേക്ക് പോകാതെ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് കെപിസിസി നേതൃത്വമാണ് മെഷീനുമായി ആളെ നിയോഗിച്ചതെന്നും നേതാക്കളില്‍ ചിലര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News