‘ഏറെ നാളായി ആലോചിക്കുന്ന തീരുമാനം’; ഡോ. എം കുഞ്ഞാമന്റെ വീട്ടില്‍ നിന്ന് കുറിപ്പ് കണ്ടെത്തി

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചിന്തകനുമായ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, കുഞ്ഞാമന്റെ വീട്ടില്‍ നിന്ന് കുറിപ്പ് കണ്ടെത്തി. ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണിതെന്നും മരണത്തില്‍ മറ്റാരും ഉത്തരവാദിയല്ലെന്നും കുറിപ്പില്‍.

Also Read: പണം മോഷ്ടിച്ചെന്ന സംശയം; സുഹൃത്തിന്റെ കണ്ണുകുത്തിപ്പൊട്ടിച്ച യുവാവ് അറസ്റ്റിൽ

ഇന്ന് വൈകിട്ടോടെയാണ് സാമ്പത്തിക വിദഗ്ധനും ചിന്തകനുമായ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ കുഞ്ഞാമനെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ശ്രീകാര്യത്തെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മുറിക്കകത്ത് നിന്നും കുറിപ്പ് കണ്ടെത്തിയത്.

ഈ ലോകത്ത് നിന്ന് പോകുന്നുവെന്നും, ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണിതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നും കുറിപ്പിലുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News