റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിച്ചാല്‍ ടിപ്പ് കൊടുക്കാറുള്ളത് സാധാരണമാണ്. ടിപ്പ് കൊടുക്കുന്നവരും കൊടുക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, വിദേശരാജ്യങ്ങളില്‍ ജീവനക്കാര്‍ക്ക് ടിപ്പ് കൊടുക്കാത്തത് വളരെ മോശമായിട്ടാണ് കണക്കാക്കുന്നത്. ഇപ്പോഴിതാ ഒരു റെസ്റ്റോറന്റ് ബില്ലില്‍ ടിപ്പ് നല്‍കാതെ എഴുതിയിരിക്കുന്ന വാചകമാണ് ചര്‍ച്ചയാവുന്നത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ Imgur -ല്‍ പങ്കുവയ്ക്കപ്പെട്ട ഒരു ബില്ലിന്റെ ചിത്രത്തില്‍ കാണുന്നത് ഒരു റെസ്റ്റോറന്റ് ബില്‍ ആണ്. ആ ബില്ലില്‍ ടിപ്പ് എന്നിടത്ത് എഴുതിയിരിക്കുന്നത് ‘എന്റെ ഭര്‍ത്താവിനെ സ്വീറ്റ് ഹാര്‍ട്ട് എന്ന് വിളിക്കരുത്’ എന്നാണ്. ഒപ്പം തന്നെ ടിപ്പും നല്‍കിയിട്ടില്ല. എന്നാല്‍, എന്തുകൊണ്ടാണ് അങ്ങനെ എഴുതിയിരിക്കുന്നത് എന്നോ, എവിടെ വച്ചാണ് അങ്ങനെ എഴുതിയിരിക്കുന്നത് എന്നോ ഒന്നും തന്നെ വ്യക്തമല്ല.അതേ സമയം ടിപ്പ് കൊടുക്കുന്നതിനെ ചൊല്ലിയും വെയിറ്റര്‍മാരുടെ ശമ്പളത്തെ ചൊല്ലിയും വലിയ ചര്‍ച്ചകളും ഇതിന് പിന്നാലെ നടന്നു.
ALSO READ: നവകേരള സദസിന് പണം അനുവദിച്ച് പറവൂര്‍ നഗരസഭ
എന്നാല്‍ നിരവധി വിമര്‍ശനങ്ങളാണ് ഇതിന് വന്നത്. ബില്ലിന് മുകളില്‍ അങ്ങനെ എഴുതിയിരിക്കുന്ന സ്ത്രീ വല്ലാത്തൊരു ക്രൂര തന്നെ എന്നും റെസ്റ്റോറന്റ് ഉടമകളും അതുപോലെ തന്നെ സര്‍ക്കാരുകളും കൃത്യമായി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുന്നുണ്ടോ എന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ ഇതുപോലെ കുറിപ്പെഴുതി വച്ചിട്ട് പോയ സ്ത്രീകളെ പോലെയുള്ളവരെ ജീവനക്കാര്‍ക്ക് സഹിക്കേണ്ടി വരും എന്നും അഭിപ്രായപ്പെട്ടു. മറ്റൊരാള്‍ കുറിച്ചത് റെസ്റ്റോറന്റുകള്‍ തങ്ങളുടെ ജീവനക്കാരികള്‍ക്ക് നല്ല ശമ്പളം തന്നെ നല്‍കണം. അവര്‍ക്ക് ടിപ്പുകളെ ആശ്രയിച്ച് ജീവിക്കേണ്ടി വരരുത്. അങ്ങനെ വരുമ്പോഴാണ് അവര്‍ക്ക് ഈ ഭാര്യയെ പോലുള്ള സ്ത്രീകളെ സഹിക്കേണ്ടി വരുന്നത് എന്നാണ്.
ALSO READ: തുരങ്കത്തിനുള്ളിൽ ദിവസങ്ങൾ; തൊഴിലാളികൾ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here