നോട്ടുകെട്ടുമായി രാജ്യസഭയില്‍, കോണ്‍ഗ്രസ് അംഗം മനു അഭിഷേക് സിങ്‌വിക്കെതിരെ അന്വേഷണം നിര്‍ദ്ദേശിച്ച് രാജ്യസഭാ ചെയര്‍മാന്‍

കോണ്‍ഗ്രസ് അംഗം മനു അഭിഷേക് സിങ്‌വിയുടെ രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നിന്നും നോട്ട്‌കെട്ടുകള്‍ കണ്ടെത്തി. അംഗത്തിന്റെ സീറ്റ് നമ്പറായ 222ന് സമീപത്ത് നിന്നാണ് പണം കണ്ടെത്തിയത് എന്നാണ് വിവരം. രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ ഇത് സംബന്ധിച്ച വിശദീകരണം രാജ്യസഭയില്‍ നല്‍കി.

തുടര്‍ന്ന് രാജ്യസഭാ ചെയര്‍മാനാണ് സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. നേരത്തെയും മനു അഭിഷേക് സിങ്‌വിയുടെ ഇരിപ്പിടത്തില്‍ നിന്നും സമാന രീതിയില്‍ നോട്ട്‌കെട്ട് കണ്ടെത്തിയിരുന്നു.

ALSO READ: രാജ്യത്തെ ജിഡിപി വളര്‍ച്ച വീണ്ടും താഴ്ന്നു, റിപ്പോ നിരക്കില്‍ മാറ്റമില്ല, പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ

എന്നാല്‍, എത്ര രൂപയാണ് കണ്ടെത്തിയതെന്നോ, എത്ര നോട്ടുകെട്ടുകള്‍ ഉണ്ടായിരുന്നു എന്നതോ സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. അതേസമയം, രാജ്യസഭയില്‍ പോകുമ്പോള്‍ 500 രൂപയുടെ ഒരു നോട്ട് മാത്രമാണ് തന്റെ കൈവശം ഉണ്ടാകാറുള്ളതെന്നും തന്റെ സീറ്റില്‍ നിന്നും നോട്ട് കണ്ടെത്തിയെന്ന ആരോപണം ശരിയല്ലെന്നും മനു അഭിഷേക് സിങ്‌വി പറഞ്ഞു.

അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് സംഘത്തെ കുറ്റപ്പെടുത്തുന്നത് നല്ലതല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News