അംഗപരിമിതരുടെ ക്രിക്കറ്റ് ടീം നായകന്റെ പ്രകടനത്തിൽ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.
അമീറിന് രണ്ടു കൈകൾ ഇല്ല. താടിക്കും ചുമലിനും ഇടയില്‍ ബാറ്റ് തിരുകിവെച്ച് ബാറ്റ് ചെയ്യുന്നതിന്റെയും കാലുകൊണ്ട് പന്തെറിയുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഈ സംഭവം.
സച്ചിന്റെ പേരെഴുതിയ ജഴ്സി ധരിച്ചാണ് അമീർ ക്രിക്കറ്റ് കളിക്കുന്നത്. അച്ഛന്റെ തടിമില്ലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആമിറിന് ഇരു കൈകളും നഷ്ടമാകുന്നത്. എട്ടാം വയസ്സിലാണ് അപകടം സംഭവിച്ചത്. കഠിന ശ്രമത്തിലൂടെയാണ് അമീർ പരിമിതികളെ മറികടന്ന് ക്യാപ്റ്റൻ പദവി വരെയെത്തിയത്. ക്രിക്കറ്റിനെ സ്നേഹിച്ച അമീറിന്റെ കുഞ്ഞുമനസ്സ് ഏറെ ബുദ്ധിമുട്ടിയാണ് പരിമിതികളെ അതിജീവിച്ചത്. അവനെ മുന്നോട്ടുനയിചച്ചത് കൈയില്ലെങ്കിലെന്താ, കാലുണ്ടല്ലോ എന്ന വിശ്വാസമാണ്. ആ നിശ്ചയദാർഢ്യത്തിലാണ് കാലു കൊണ്ട് എഴുതാനും ഭക്ഷണം കഴിക്കാനും ക്രിക്കറ്റ് കളിക്കാനും തുടങ്ങുന്നത്.
ALSO READ: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; ആദ്യ മത്സരത്തിനൊരുങ്ങി ഇന്ത്യ, എതിരാളികള്‍ ഓസ്ട്രേലിയ
ഏറ്റവും മികച്ച രീതിയിൽ കാലുകൊണ്ട് പന്തെറിയുന്നതും ബാറ്റ് ചുമലിനും താടിക്കും ഇടയില്‍ വച്ച് ബാറ്റിങ് ചെയ്യാനും അമീറിന് അനായാസമായി വഴങ്ങും. അമീർ എല്ലാവര്ക്കും ആശ്ചര്യമാകുന്നത് കാലുകൊണ്ടുള്ള ബൗളിങ്ങും താടിക്കും ചുമലിനും ഇടയില്‍ തിരുകിവച്ചുള്ള ബാറ്റിങ് കൊണ്ടുമാണ്. തന്റെ ക്രിക്കറ്റിനോടുള്ള അതിയായ താല്പര്യത്തെ പരിശ്രമങ്ങളിലൂടെ യാഥാർഥ്യമാക്കിയാണ് അമീർ അംഗപരിമിതരുടെ ജമ്മു-കശ്മീർ സംസ്ഥാന ക്രിക്കറ്റ് ടീമിലെത്തിയത്. തന്റെ വേറിട്ട പ്രകടനത്തിലൂടെ ഇപ്പോൾ നായക സ്ഥാനത്തെത്തിയിരിക്കുകയാണ് അമീർ.
ALSO READ: കൈയടി വാങ്ങി ‘അലക്സാണ്ടർ’; ഓസ്ലറിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ച നടനെ ഏറ്റെടുത്ത് ആരാധകർ
‘അസാധ്യമായത് അമീർ സാധ്യമാക്കുന്നു. ഇത് കണ്ടപ്പോൾ വല്ലാതെ സ്പർശിച്ചു! കളിയോട് അദ്ദേഹത്തിന് എത്രമാത്രം സ്നേഹവും അർപ്പണബോധവും ഉണ്ടെന്ന് ഇതിൽനിന്ന് മനസ്സിലാകും. ഒരു ദിവസം ഞാൻ അമീറിനെ കാണുമെന്നും അദ്ദേഹത്തിന്റെ പേരുള്ള ഒരു ജഴ്സി കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. കളിയോട് അഭിനിവേശമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചതിന് അയാൾക്ക് അഭിനന്ദനം’ എന്ന സച്ചിൻ ടെണ്ടുൽക്കർ സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ കുറിച്ചു.
And Amir has made the impossible possible. I am so touched watching this! Shows how much love and dedication he has for the game.
Hope I get to meet him one day and get a jersey with his name. Well done for inspiring millions who are passionate about playing the sport. https://t.co/s5avOPXwYT
— Sachin Tendulkar (@sachin_rt) January 12, 2024
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here