വിശ്വാസത്തെ ഹനിക്കുന്നതൊന്നും ‘ആന്റണി’ സിനിമയിൽ ഇല്ല; ഹർജിയുമായി ബന്ധപ്പെട്ട നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി

‘ആന്റണി’ സിനിമയിൽ ബൈബിളിനുള്ളിൽ തോക്ക് ഒളിപ്പിച്ച ദൃശ്യം നീക്കംചെയ്യാൻ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ട് നൽകിയ ഹർജിയുമായി ബന്ധപ്പെട്ട തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. കോടതി വ്യക്തമാക്കിയതനുസരിച്ച് ബൈബിൾ പോലെ തോന്നിപ്പിക്കുന്ന പുസ്തകത്തിൽ തോക്ക് ഒളിപ്പിച്ച ദൃശ്യങ്ങൾ ക്രിസ്തുമത വിശ്വാസികളെ അധിക്ഷേപിക്കുന്നുവെന്ന വാദം ശരിയാണെന്ന് കരുതാനാകില്ല. ഇക്കാര്യത്തിൽ കേന്ദ്ര സെൻസർ ബോർഡ്‌ കോടതിയെ അറിയിച്ചതനുസരിച്ച് പുസ്തകം ബൈബിളാണെന്ന് തിരിച്ചറിയാനാകാത്തവിധം ദൃശ്യത്തിൽ മാറ്റംവരുത്തി എന്നാണ്. ഹൈക്കോടതി ഇക്കാര്യം കൂടെ പരിഗണിച്ചാണ് സിനിമയുമായി ബന്ധപ്പെട്ട നടപടികൾ അവസാനിപ്പിച്ചത്.

ALSO READ: ഒരു ടിക്കറ്റിന് ഒരു ടിക്കറ്റ് ഫ്രീ; വാലന്റൈൻസ് ഡേ ദിനത്തിൽ പ്രണവ് ചിത്രം റീ റിലീസിനെത്തുന്നു

സെൻസർ ബോർഡ് ആണ് സിനിമയിൽ മതപരമോ വംശീയമോ ആയ അനാദരവ് പ്രകടമാകുന്ന ദൃശ്യങ്ങളുണ്ടെങ്കിൽ അതുസംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത് എന്നും കോടതി വ്യക്തമാക്കി. കാൽപ്പനികതയുടെയും അനുഭവങ്ങളുടെയും ആവിഷ്കാരമായ സിനിമ, സമൂഹത്തിന്റെയോ വ്യക്തിയുടെയോ സ്വാതന്ത്ര്യം ഹനിക്കാത്ത കാലത്തോളം സൃഷ്ടിപരമായ സ്വാതന്ത്ര്യം അംഗീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

ALSO READ: സംവിധായക പുത്രൻ സംവിധായകനാകുന്നു; ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു

ജോഷി സംവിധാനം ചെയ്ത ‘ആൻ്റണി’യിൽ ജോജു ജോർജ്ജ്, കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിൻ്റെ ബാനറിൽ ഐൻസ്റ്റിൻ സാക്ക് പോൾ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ രാജേഷ് വർമ്മയാണ്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. റെനദിവ് ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News