ഗായകന്‍ ദില്‍ജിത്ത് ദോസഞ്ജിന്റെ സംഗീത പരിപാടിക്ക് വിലക്ക്; കാരണം ഇത്

ഗായകന്‍ ദില്‍ജിത്ത് ദോസഞ്ജിന് നോട്ടീസ് അയച്ച് തെലുങ്കാന സര്‍ക്കാര്‍. ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന സംഗീത പരിപാടിക്ക് മുന്‍പായിട്ടാണ് ഗായകന് തെലുങ്കാന സർക്കാരിന്റെ വിലക്ക്. ദില്‍ജിത്ത് ദോസഞ്ജിന് അവതരിപ്പിക്കുന്ന ദില്‍-ലുമിനാണ്ടി സംഗീത പരിപാടിക്കായിരുന്നു വിലക്ക് ഏർപെടുത്തിയത്. മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുത് എന്ന് പറഞ്ഞുകൊണ്ടാണ് പരിപാടിക്ക് വിലക്ക് ഏർപെടുത്തികൊണ്ടുള്ള നോട്ടീസ് അയച്ചത്.

ഛത്തീസ്ഗഡില്‍ നിന്നുള്ള ഒരു അധ്യാപകന്‍ ലൈവ് പരിപാടിയില്‍ ദില്‍ജിത്ത് ഇത്തരം പാട്ടുകള്‍ പാടുന്നത് തടയണം എന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.തെളിവിനായി വീഡിയോയും പരാതിയിൽ നൽകി. ഡല്‍ഹിയില്‍ നടന്ന ഗായകന്റെ പരിപാടിയില്‍ ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങള്‍ ആലപിച്ചു എന്നാണ് നൽകിയ പരാതി . പിന്നാലെയാണ് വിലക്കേർപ്പെടുത്തിയ നോട്ടീസ്.

also read: പീഡനക്കേസിൽ ഗായകൻ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ

പരിപാടിക്കിടെ ദിൽജിത്തിനോട് സ്റ്റേജിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്നും പരിപാടിയുടെ ശബ്ദം കുട്ടികളെ മോശമായി ബാധിക്കും എന്നും നോട്ടീസിലുണ്ട് . ഉയര്‍ന്ന ശബ്ദവും ഫ്‌ലാഷ് ലൈറ്റുകളും ഉ കുട്ടികള്‍ക്ക് ദോഷമാണെന്നും നോട്ടീസില്‍ പറയുന്നു.അതേസമയം പഞ്ചാബി ഗായകരുടെ പാട്ടുകളില്‍ തോക്കുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News