മോദി സ‍ർക്കാർ പറയുന്നത് തെറ്റ്, രാഹുല്‍ഗാന്ധിയാണ് സഹായിച്ചത്; അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിെരെ അവകാശ ലംഘനത്തിന് നോട്ടീസ്. മഹാരാഷ്ട്രയിലെ കലാവതി എന്ന സ്ത്രീയുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് അമിത് ഷാക്കെതിരെ നോട്ടീസ് നൽകിയത്. കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോ‍റാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്.

രാഹുല്‍ഗാന്ധി സന്ദർശിച്ച കലാവതിയെന്ന സ്ത്രീക്ക് വീടും റേഷനും വൈദ്യുതിയും നല്‍കിയത് മോദി സ‍‍ർക്കാരാണെന്ന് അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മോദി സ‍ർക്കാർ പറയുന്നത് തെറ്റാണെന്നും രാഹുല്‍ഗാന്ധിയാണ് തങ്ങളെ സഹായിച്ചതെന്നും കലാവതി തന്നെ വെളിപ്പെടുത്തുന്ന വിഡീയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതേ തുടർന്നാണ് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.

also read: സിഎംആർഎൽ കൊള്ളക്കാരല്ല, തങ്ങളും സംഭാവന കൈപ്പറ്റിയിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് യുഡിഎഫ് നേതാക്കൾ

അതേസമയം മണിപ്പൂർ വിഷയത്തിൽ സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി പ്രതികരിച്ചിരുന്നു. മണിപ്പൂരില്‍ കലാപം നടക്കുന്നുവെന്നത് വസ്തുതയാണ്. രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം രാഷ്ട്രീയ നാടകമാണ്. കലാപത്തില്‍ പ്രതിപക്ഷത്തെക്കാള്‍ വേദന ഞങ്ങള്‍ക്കുണ്ടെന്നും കലാപം നടന്ന് ആദ്യ ദിനം മുതല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു, എന്നാൽ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷം പ്രചരിപ്പിച്ചു കൊണ്ടിരുന്നതെന്നും അമിത് ഷാ പറഞ്ഞു.

also read: മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള വാർത്ത അടിസ്ഥാന രഹിതം; സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ലോകസഭയിൽ കേന്ദ്ര സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അമിത്ഷാ പറയുകയുണ്ടായി. പൊതുജനങ്ങളോ പാർലമെന്റോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവിശ്വസിക്കുന്നില്ല. ഈ അവിശ്വാസ പ്രമേയത്തിന്റെ ഉദ്ദേശം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുകയാണ്. ഇത് ജനങ്ങളുടെ ആഗ്രഹത്തിനല്ല. ന്യൂനപക്ഷം പോലും ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും അവിശ്വാസ ചർച്ചയിൽ സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News