‘മാന്യതയോടെ സംസാരിക്കണം, ഭയ്യാ എന്ന് വിളിക്കരുത്’; വൈറലായി ബംഗളൂരുവിലെ ക്യാബ് ഡ്രൈവറുടെ ആറ് നിർദേശങ്ങൾ

CAB

ഏതെങ്കിലും ഓഫിസിലേക്കോ, വിനോദ സഞ്ചാര കേന്ദ്രത്തിലേക്കോ മറ്റോ പ്രവേശിക്കുമ്പോൾ നമ്മൾ പാലിക്കേണ്ട ചില നിർദ്ദേശങ്ങൾ ചൂണ്ടിക്കാണിക്കുന്ന ബോർഡുകൾ നമ്മൾ കാണാറുണ്ട്. എന്നാൽ ഒരു ക്യാബിൽ ഇത്തരം നിർദ്ദേശങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളൂ..അത്തരം നിർദ്ദേശങ്ങൾ പതിച്ച ഒരു ചെറിയ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ബംഗളൂരുവിലെ ഒരു ക്യാബ് ഡ്രൈവറാണ് ഇത്തരമൊരു ആറ് നിർദേശങ്ങൾ അടങ്ങിയ പോസ്റ്റർ തന്റെ ക്യാബിൽ പതിപ്പിച്ചിരിക്കുന്നത്.

ALSO READ; ദാരുണം! ഓവർടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം, മുംബൈയിൽ യുവാവിനെ   മാതാപിതാക്കളുടെ മുന്നിലിട്ട് ആൾക്കൂട്ടം തല്ലിക്കൊന്നു

നിങ്ങളല്ല ഈ ക്യാമ്പിന്റെ ഉടമ,  ഈ ക്യാബ് ഓടിക്കുന്ന ആളാണ് ഇതിന്റെ ഉടമ, മാന്യമായ രീതിയിൽ വേണം ഡ്രൈവറോട് സംസാരിക്കാൻ, ക്യാബിന്റെ വാതിൽ വളരെ പതുക്കെ വേണം അടയ്ക്കാൻ, നിങ്ങളുടെ ആറ്റിറ്റ്യൂഡ് മടക്കി കയ്യിൽ വെച്ചാൽ മതി പുറത്ത് കാണിക്കേണ്ട; കാരണം നിങ്ങൾ ഞങ്ങൾക്ക് അധികം പണം തരുന്നില്ല, ഭയ്യാ എന്ന് വിളിക്കേണ്ട – എന്നിങ്ങനെ ആറ് നിർദേശങ്ങളാണ് ക്യാബിന്റെ മുൻ ഭാഗത്തെ സീറ്റിന്റെ പിന്നിൽ യാത്രക്കാർക്ക് കാണാനായി ക്യാബ് ഉടമ പതിപ്പിച്ചിരിക്കുന്നത്. വേഗത്തിൽ പോകാൻ ഡ്രൈവറോട് പറയരുത് എന്ന നിർദേശവും ഇതിൽ പ്രത്യേകമായി എടുത്ത് പറഞ്ഞിട്ടുണ്ട്.

ALSO READ; എൺപതുകളിലെ മലയാളി നായിക അമേരിക്കയിൽ കൂട്ട ബലാത്സംഗത്തിനിരയായി: യൂട്യൂബ് ചാനലിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

അതേസമയം ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി പേരാണ് കമന്റുകളുമായി  എത്തിയിരിക്കുന്നത്.ഭ യ്യാ വിളിക്കെന്താണ് കുഴപ്പം എന്നാണ് ചിലരുടെ ചോദ്യം. അതേസമയം ഇത്തരം നിർദേശങ്ങൾ നല്ലതാണെന്ന അഭിപ്രായവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys