ലഹരിക്കേസ്; പ്രയാഗ മാർട്ടിനും ശ്രീനാഥ്‌ ഭാസിക്കും നോട്ടീസ്

prayaga martin

ലഹരിക്കേസിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ്‌ ഭാസിക്കും നോട്ടീസ് . ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് താരങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. മരട് പൊലീസ് സ്റ്റേഷനിൽ നാളെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നിർദ്ദേശം.

ALSO READ: ‘ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസ്; അന്വേഷണം ശക്തമാക്കും, ശേഷം ബാക്കി നടപടികൾ സ്വീകരിക്കും…’: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലദിത്യ

അതേസമയം ഗുണ്ടാ നേതാവ് ഓംപ്രകാശിനെ പരിചയമില്ലെന്ന് നടി പ്രയാ​ഗ മാർട്ടിൻ രംഗത്ത്. സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദർശിക്കാനാണ് ഹോട്ടലിൽ പോയതെന്നും കുണ്ടന്നൂരിലെ ഹോട്ടലിൽ പോയി ​ഗുണ്ടാ നേതാവിനെ കണ്ടിട്ടില്ലെന്നും നടി വ്യക്തമാക്കി. അവിടെ ഓംപ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രയാഗ പറഞ്ഞു

കഴിഞ്ഞ ദിവസമാണ് ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് സിനിമാതാരങ്ങളായ പ്രയാഗ മാർട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുകൾ പരാമർശിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News