പി ശശി നൽകിയ മാനനഷ്ടക്കേസ്; പി വി അൻവറിന് നോട്ടീസ്

PV Anwar

പി ശശി നൽകിയ പരാതിയിൽ പി വി അൻവറിന് കോടതി നോട്ടീസയച്ചു.ഡിസംബർ 20 ന് തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.

പി വി അൻവറിന് കഴിഞ്ഞ ദിവസം പി ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം എന്നായിരുന്നു വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.

ആരോപണം പിൻവലിച്ച്‌ മാപ്പ്‌ പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ ഉണ്ടായിരുന്നു. നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് കോടതിയിൽ കേസ്‌ ഫയൽ ചെയ്‌തത്‌.

പാലക്കാട്‌ ഒക്‌ടോബർ 17ന്‌ നടത്തിയ പത്ര സമ്മേളനത്തിലും പി ശശിക്കെതിരെ ദുരാരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ്‌ കണ്ണൂർ കോടതിയിലും മാനനഷ്‌ട കേസ്‌ നൽകിയിട്ടുണ്ട്‌.

ENGLISH NEWS SUMMARY: On the complaint filed by P Sasi, the court sent a notice to PV Anwar. He is directed to appear in person at the Thalassery 1st Class Magistrate Court on December 20.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News