ഇ പി ജയരാജൻ നൽകിയ മാനനഷ്ടക്കേസിൽ ശോഭാ സുരേന്ദ്രന്‌ നോട്ടീസ്

Sobha Surendran

ശോഭ സുരേന്ദ്രന് നോട്ടീസ്. ഇ പി ജയരാജൻ നൽകിയ മാനനഷ്ടക്കേസിൽ ശോഭാ സുരേന്ദ്രന്‌ കോടതി സമൻസയച്ചു. 2025 ഫെബ്രുവരി 10 ന് ഹാജരാകണം സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ നൽകിയ മാനനഷ്ടക്കേസിലാണ് ബിജെപി നേതാവ്‌ ശോഭാ സുരേന്ദ്രന്‌ കോടതി സമൻസ്‌ അയച്ചത്.

കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ് സമൻസയച്ചത്‌. 2025 ഫെബ്രുവരി 10ന്‌ ഹാജരാകണമെന്നാവശ്യപ്പെട്ടാണ്‌ കോടതി സമൻസ്‌ അയച്ചത്‌.ബിജെപിയിൽ ചേരാൻ ഇ പി ജയരാജൻ ശ്രമിച്ചെന്നും ദല്ലാൾ നന്ദകുമാർ മുഖേന ചർച്ച നടത്തിയെന്നുമുള്ള ശോഭ സുരേന്ദ്രൻ്റെ ആരോപണങ്ങൾക്കെതിരെയാണ് അപകീർത്തി കേസ്.

Also Read: സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് അനാവശ്യ ചർച്ചകൾ വേണ്ടെന്നും വിവാദങ്ങൾ ഒഴിവാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി

മാധ്യമങ്ങൾക്ക്‌ നൽകിയ അഭിമുഖത്തിൽ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും തന്നെയും സിപിഐഎമ്മിനെയും അപകീർത്തിപ്പെടുത്താനാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇപി ജയരാജൻ കോടതിയെ സമീപിച്ചത്.

അതേസമയം, ബിജെപി കോർ കമ്മിറ്റി യോഗം ആരംഭിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, വി.മുരളിധരൻ, അപരാജിത സാരംഗി എം പി തുടങ്ങിയവർ യോഗത്തിന് എത്തി.കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കറും ഇന്നത്തെ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News