രാഹുൽ ഗാന്ധിയുടെ അയോഗ്യത പിന്‍വലിക്കുന്ന വിജ്ഞാപനം ഉടൻ വന്നേക്കും, തിങ്കളാ‍ഴ്ച ലോക്സഭയില്‍ എത്താന്‍ സാധ്യത

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലെ ശിക്ഷവിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ അയോഗ്യത പിൻവലിച്ചു കൊണ്ടുള്ള ലോക്സഭ സെക്രട്ടേറിയറ്റിന്‍റെ വിജ്ഞാപനം ഉടൻ വന്നേക്കും. അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധിക്ക് തിങ്കളാഴ്ച ലോക്സഭയിൽ എത്താം.

ചൊവ്വാഴ്ച നടക്കുന്ന സർക്കാരിന് എതിരായ അവിശ്വാസ പ്രമേയ ചർച്ചയിലും പങ്കെടുക്കാൻ കഴിയും. രണ്ട് ദിവസം മണിപ്പൂർ സന്ദർശിച്ച് സ്ഥിതിഗതികൾ മനസിലാക്കിയ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ചർച്ചകളിൽ വേണമെന്നാണ് ഇന്ത്യ മുന്നണി നേതാക്കളുടെയും നിലപാട്.

ALSO READ: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്നു സൈനികര്‍ക്ക് വീരമൃത്യു

നിയമത്തിന്‍റെ നൂലാമാലകൾ ചൂണ്ടിക്കാട്ടി സർക്കാർ നടപടികൾ വൈകിപ്പിക്കുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. ഇത് ഒഴിവാക്കാൻ കോടതി ഉത്തരവ് വന്ന ഉടൻ തന്നെ അധീർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ALSO READ: തൃശൂരില്‍ നിന്ന് വിദ്യാര്‍ത്ഥികളെ കാണാതായ സംഭവം: തെരച്ചില്‍ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News