കുപ്രസിദ്ധ കുറ്റവാളി ഫാന്‍റം പൈലിയെ പിടികൂടിയത് അതിസാഹസികമായി

കുപ്രസിദ്ധ കുറ്റവാളിയും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയുമായ ഫാന്‍റം പൈലിയെ പിടികൂടിയത് സാഹസികമായി .തിരുവനന്തപുരം മടവൂർ ഭാഗത്ത് സജ്‌ന മൻസിൽ വീട്ടിൽ ഷാജി(41)യെ പൊലീസ് ഇന്നലെ പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.  കഴിഞ്ഞയാഴ്ച വർക്കലയിലെ ഒരു കൊലപാതകശ്രമ കേസിൽ ഉൾപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇയാൾ കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കോടിമത ബോട്ട് ജെട്ടി ഭാഗത്ത് നിന്നും അതി സാഹസികമായി പിടികൂടുന്നത്.

ALSO READ: ആലുവയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിക്കായുള്ള തെരച്ചില്‍ ഊര്‍ജിതം

പൊലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതി സാഹസികമായി പിന്തുടർന്ന പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ സജികുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഷാജിക്ക് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളായി നൂറോളം മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെ വർക്കല പൊലീസിന് കൈമാറി.

ALSO READ: ‘ഇന്ത്യ’ ശനിയാ‍ഴ്ച മണിപ്പൂരില്‍, 16 പാര്‍ട്ടികളില്‍ നിന്ന് 21 പേര്‍ സന്ദര്‍ശിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News