ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; തലൈവെട്ടി ചന്ദ്രു വധക്കേസിലെ മുഖ്യപ്രതിക്ക് ദാരുണാന്ത്യം

ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; തലൈവെട്ടി ചന്ദ്രു വധക്കേസിലെ മുഖ്യപ്രതിക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ കുപ്രസിദ്ധ കുറ്റവാളിയും തലൈവെട്ടി ചന്ദ്രു വധക്കേസിലെ മുഖ്യപ്രതിയുമായ സുരേഷിനെ ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് കൊലപ്പെടുത്തി. തലൈവെട്ടി ചന്ദ്രു വധക്കേസിലെ മുഖ്യപ്രതിയായ സുരേഷിനെ തിങ്കളാഴ്ച രാത്രിയാണ് തമിഴ്നാട്ടിലെ ശ്രീരംഗത്ത് ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തിയത്.

ദമ്പതികള്‍ വരാഹി അമ്മന്‍ ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. സുരേഷിന്റെ ഭാര്യ രാഗിണിക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തില്‍ ഇടതുകാലിന് വെട്ടേറ്റ ഭാര്യ രാഗിണിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭാര്യക്കൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന സുരേഷിനെ ടൗണിലെ ശ്മശാനത്തിന് സമീപം വെച്ച് ഒരു സംഘം അക്രമികള്‍ വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുരുകന്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് സുരേഷ് വരാഹി അമ്മന്‍ ക്ഷേത്രത്തില്‍ പോയിരുന്നതായി സഹോദരന്‍ ശരവണന്‍ പറഞ്ഞു.

Also Read : സ്വന്തം അമ്മയെ ബലാത്സംഗം ചെയ്ത് തന്റെ ഭാര്യയായി കഴിയാന്‍ നിര്‍ബന്ധിച്ച് 36കാരന്‍; ഞെട്ടിക്കുന്ന സംഭവം യുപിയില്‍

വീട്ടിലേക്ക് പോകുമ്പോള്‍ അക്രമികള്‍ വളഞ്ഞിട്ട് കൊലപ്പെടുത്തുകയായിരുന്നു. മുരുകന്‍ ക്ഷേത്രത്തില്‍ ദീക്ഷ എടുത്ത് വരാഹി അമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്ന ഇയാള്‍ സെമിത്തേരിയിലൂടെ പോകുമ്പോള്‍ ഒരു സംഘം വളഞ്ഞിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരന്‍ ശരവണന്‍ പറഞ്ഞു.

2020 ലാണ് ചന്ദ്രുവിനെ കൊലപ്പെടുത്തിയ ശേഷം മൂന്നംഗ സംഘം ശ്രീരംഗത്തെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കൊലപാതകക്കേസിലെ പ്രതികളിലൊരാളാണ് സുരേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News