വര്‍ക്കലയില്‍ വടിവാളുമായി കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ വടിവാളുമായി കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. മേല്‍വെട്ടൂര്‍ സ്വദേശി ഷാജഹാനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി ഷാജഹാന്റെ കുടുംബം ബഹളമുണ്ടാക്കി.

വധശ്രമം, ബലാത്സംഗമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷാജഹാന്‍. മേല്‍വെട്ടൂരില്‍ മാരകായുധവുമായുള്ള ഭീഷണി പതിവായതോടെയാണ്, പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഷാജഹാന്റെ അറസ്റ്റിന് പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വടിവാളും പൊലീസ് കണ്ടെടുത്തു.

Also Read: മൂന്നുമക്കളുടെ അമ്മയായ യുവതിയുടെ പ്രണയം; തടയാൻശ്രമിച്ച കുട്ടിക്ക് മർദ്ദനം,പിന്നാലെ അറസ്റ്റ്

പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി ഷാജഹാന്റെ കുടുംബം പൊലീസുകാരോട് തട്ടിക്കയറി. മാതാവിനും ഭാര്യയ്ക്കുമൊപ്പമെത്തിയ രണ്ട് പെണ്മക്കളാണ് പൊലീസുകാരോട് തട്ടിക്കയറിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതിനാല്‍ താക്കീത് നല്‍കി ഇവരെ മാതാവിനൊപ്പം പൊലീസ് പറഞ്ഞുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News