കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊല്ലം ചടയമംഗലത്ത് വച്ചാണ് പിടിച്ചത്.അഞ്ചൽ മരുതിവിള സ്വദേശിയാണ് ബാബു. ആയൂർ കാനറ ബാങ്കിനു സമീപമുള്ള വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 30 മോഷണ കേസുകളിലും ഒരു വധശ്രമ കേസിലും പ്രതിയാണ് ബാബു. 2022ൽ മോഷണ കേസിൽ പിടിയിലായ ഇയാള്‍, ഒരു വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ ശേഷം കഴിഞ്ഞയാഴ്ച്ചയാണ് കൊട്ടാരക്കര സബ് ജയിലിൽ നിന്നും ഇറങ്ങിയത്.

also read :ഇന്ന് ലാൻഡർ മോഡ്യൂൾ വേർപെടും, ചന്ദ്രയാന്‍ 3 ലക്ഷ്യത്തിലേക്ക് അടുക്കുന്നു

തിരുവന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ബാബു . ആയൂരുള്ള ഒരു വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ കുടുങ്ങുകയായിരുന്നു. അടച്ചിട്ട വീടിന്റെ വാതിൽ പൊളിക്കാൻ ശ്രമിക്കുന്നത് അയൽവാസികളാണ് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഏരൂർ, കുളത്തൂപ്പുഴ, കൊട്ടാരക്കര, വലിയമല, പുനലൂർ, ചിതറ, വർക്കല സ്റ്റേഷനുകളിലായി മുപ്പത് മോഷണക്കേസുകൾ ഇയാളുടെ പേരില്‍ നിലവിലുണ്ട്. ഇതിനിടെ ഏരൂർ പള്ളിയുടെ കാണിക്ക വഞ്ചി പൊളിച്ചും മോഷണം നടത്തിയിരുന്നു.

also read :തിരുവനന്തപുരം മാനവീയം വീഥി: ഓണത്തിന് മുമ്പ് നാടിന് സമർപ്പിക്കുമെന്ന് മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News