കുപ്രസിദ്ധ മോഷ്ടാവിനെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി

സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. മലപ്പുറം, നെച്ചിക്കുന്നത്ത് വീട്ടില്‍ വേണുഗാനനെ(52)യാണ് തൃശൂരില്‍ നിന്ന് പിടികൂടിയത്.

Also read:പാലക്കാട് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് നേതാക്കൾ മുക്കിയെന്ന് പരാതി

ബത്തേരി കോട്ടക്കുന്നില്‍ വീട് കുത്തിതുറന്ന് 15 ലക്ഷത്തോളം രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്. മലപ്പുറം സ്വദേശിയായ കൂരിമണ്ണില്‍ പുളിക്കാമത്ത് അബ്ദുര്‍ അസീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. അസീസിന്റെ മകന്‍ മുഹമ്മദ് ജവഹറിന്റെ പരാതിപ്രകാരമാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വേണുഗാനന് വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. തിരുരങ്ങാടി, മലപ്പുറം, കണ്ണൂര്‍ ടൗണ്‍, വേങ്ങര, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ തുടങ്ങിയ സ്‌റ്റേഷനുകളിലാണ് കേസുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here