ഗ്രാൻ്റ് സ്ലാം കിരീടങ്ങളുടെ രാജകുമാരനാവാൻ ജോക്കോവിച്ച്; കന്നി കിരീടം ലക്ഷ്യമിട്ട് കാസ്പർ റൂഡ്

ഫ്രഞ്ച് ഓപ്പണിൻ്റെ ഫൈനലിൽ നോവാക് ജോക്കോവിച്ചും നോർവീജിയൻ യുവ താരം കാസ്‌പർ റൂഡും ഏറ്റുമുട്ടും. ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കാരസിനെ തോൽപ്പിച്ചാണ് ഇരുപത്തിമൂന്നാം ഗ്രാൻ്റ്സ്ലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ താരം ജോക്കോവിച്ചിൻറെ മുന്നേറ്റം. രണ്ടാം സെമി ഫൈനലിൽ ജർമൻ താരം അലക്‌സാണ്ടർ സ്വേരെവിനെ തോൽപ്പിച്ചാണ് കാസ്‌പെർ റൂഡ് ഫൈനലിൽ എത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് കാസ്‌പർ റൂഡ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്.

Also Read: ‘മറുനാടനെതിരെ ഇതുവരെ ഹെല്‍പ് ഡെസ്‌കില്‍ സമീപിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടെ 65 പേര്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സകല കോടതിയിലും കയറ്റും’: പി. വി അന്‍വര്‍

കരിയറിൽ ആദ്യമായാണ് ഗ്രാൻഡ് സ്ലാം വേദിയിൽ അൽക്കാരസും ജോക്കോവിച്ചും ഏറ്റുമുട്ടിയത്. മത്സരത്തിനിടെ പരുക്ക് വില്ലനായതാണ് അൽക്കാരസിന് തിരിച്ചടിയായത്. ലോക ഒന്നാം റാങ്കുകാരനായ സ്പാനിഷ് താരം അൽകാരസിനെ മറികടന്ന ജോക്കോവിച്ച് (6–3, 5–7, 6–1, 6–1) കരിയറിലെ മപ്പത്തിനാലാം ഗ്രാൻ്റ്സ്ലാം ഫൈനലിന് യോഗ്യത നേടി. ഫ്രഞ്ച് ഓപ്പണിൽ ജോക്കോയുടെ ഏഴാം ഫൈനലാണിത്.

Also Read: ‘സോളാർ കേസിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ ന്യായീകരിക്കാൻ അന്ന് പല കോൺഗ്രസ് നേതാക്കളും ഭയന്നു’; ഒളിയമ്പുമായി ടി സിദ്ദിഖ്

മൂന്നു സെറ്റുകളും അധികാരികമായി നേടിയതാണ് കാസ്‌പർ റൂഡിന്റെ ഫൈനൽ പ്രവേശനം. ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-4 നും കാസ്‌പർ റൂഡ് നേടി. മൂന്നാമത്തെ സെറ്റ് ഏകപക്ഷീയമായിരുന്നു. അലക്‌സാണ്ടർ സ്വേരേവിന് ഗെയിം നേടാനുള്ള ഒരു അവസരം പോലും കൊടുക്കാതെ കാസ്‌പർ റൂഡ് 6-0നാണ് മൂന്നാം സെറ്റ് നേടിയത്. കരിയറിലെ മൂന്നാം ഗ്രാന്‍ഡ് സ്ലാം ഫൈനലാണ് റൂഡിന്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും താരം ഫൈനലിലെത്തിയിരുന്നു. എന്നാല്‍ രണ്ട് തവണയും കിരീട നേട്ടം കനിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ റാഫേല്‍ നദാലിനോടും യുഎസ് ഓപ്പണില്‍ കാര്‍ലോസ് അല്‍ക്കാരസിനോടും തോറ്റു. താരം കന്നി ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.

ഫൈനലിൽ വിജയിക്കാൻ സാധിച്ചാൽ റാഫേൽ നദാലിനെ മറികടന്ന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന താരമെന്ന റെക്കോർഡ് ജോക്കോവിച്ചിന് സ്വന്തമാക്കാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News