കളിമൺ കോർട്ടിൽ ജോക്കോ തന്നെ രാജാവ്; ഏറ്റവും കൂടുതൽ ഗ്രാൻസ്‌ലാം നേട്ടം ചരിത്രത്തിലേക്ക് കുതിച്ച് ഇതിഹാസ താരം

23–ാം ഗ്രാൻസ്‌ലാം കിരീടത്തിൽ മുത്തമിട്ട് സെർബിയൻ താരം നൊവാക് ജോക്കോവിച്ച്. ഏറ്റവും കൂടുതൽ ഗ്രാൻസ്‌ലാം നേട്ടമെന്ന ജോക്കോയുടെ ചരിത്രക്കുതിപ്പി‍ന് ഫൈനലിൽ തടയിടാൻ കാസ്പർ റൂഡിനായില്ല. എഴാം ഫ്രഞ്ച് ഓപ്പൺ ഫൈനലിനിറങ്ങിയ റൂഡിനെ 7-6, 6-3, 7-5 സ്കോറുകൾക്കാണ് മറികടന്നത്.

Also Read: മാധ്യമ സ്വാതന്ത്ര്യമെന്നാൽ ഗൂഢാലോചന നടത്തലല്ല; നടന്നത് എസ്എഫ്ഐ യെ കൊത്തിവലിക്കാനുള്ള ഗൂഢാലോചന: എംവി ഗോവിന്ദൻ മാസ്റ്റർ

ഒന്നാം സെറ്റ് 7 – 6ന് ജോക്കോവിച്ച് സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ റൂഡ് തിരിച്ചടിച്ചു. രണ്ടാം സെറ്റിൽ 6-3ന് അതിശക്തമായിട്ടാണ് റൂഡ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. മൂന്നാം സെറ്റ് ജോക്കോവിച്ച് 7-5 ന് തിരിച്ച് പിടിച്ചതോടെയാണ് കളിമൺ കോർട്ടിൽ ചരിത്രം പിറന്നത്.

കരിയറിലെ 34–ാം ഗ്രാൻസ്‌ലാം ഫൈനലിൽ വിജയിച്ച് കയറിയാണ് 22 ഗ്രാൻസ്‌ലാം കിരീടനേട്ടമുള്ള റാഫേൽ നദാലിനെ ജോക്കോ പിന്നിലാക്കിയത്.

Also Read: പുനർജനി തട്ടിപ്പ്: പ്രതിപക്ഷ നേതാവ് പ്രതിക്കൂട്ടിൽ തന്നെ; കോടതി ഉത്തരവിൻ്റെ പകർപ്പ് കൈരളി ന്യുസിന്

അതേ സമയം,ഫ്രഞ്ച് ഓ​പ്പൺ ടെ​ന്നി​സി​ൽ വനിതാ വിഭാഗത്തിൽ പോ​ള​ണ്ട് യു​വ​താ​രം ഇ​ഗ സ്യാതക്ക് കി​രീ​ടം ചൂടി. ശ​നി​യാ​ഴ്ച ന​ട​ന്ന വനിത സിംഗിൾസ് ഫൈ​ന​ലി​ൽ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്റെ ക​രോ​ളി​ന മു​ച്ചോ​വ​യെ തോൽപ്പിച്ചാണ് റോ​ള​ണ്ട് ഗാ​രോ​സി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഇ​ഗ കിരീടത്തിൽ മുത്തമിട്ടത്. മുത്തമിട്ടത്.ഇഗയുടെ മൂന്നാം കിരീടനേട്ടമാണിത്. 2020ലും ​ഇ​ഗ ആ​യി​രു​ന്നു ഫ്ര​ഞ്ച് ഓ​പ്പൺ ചാ​മ്പ്യ​ൻ. 2022ലെ ​യുഎ​സ് ഓ​പ്പണും അടക്കം ക​രി​യ​റി​ലെ നാലാം ഗ്രാ​ൻ​ഡ്സ്ലാം കിരീടനേട്ടമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News