വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ്; നൊവാക് ജോക്കോവിച്ച് ഫൈനലില്‍

ആവേശകരമായ വിമ്പിൾഡണ്‍ സെമിഫൈനലിൽ ഇറ്റാലിയന്‍ താരം ജാന്നിക് സിന്നറിനെ പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് ഫൈനലിൽ.നേരിട്ടുള്ള 3 സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് ജയം സ്വന്തമാക്കിയത് . ആദ്യ സെറ്റില്‍ തന്നെ ജാന്നിക് സിന്നറിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് നൊവാക്ക് ജോക്കോവിച്ച് കാഴ്ചവെച്ചത്. സിന്നറിന്റെ സര്‍വ്വ് ഭേദിച്ച് മുന്നേറിയ സെര്‍ബിയന്‍ താരം 6-3 ന് ആദ്യ. സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ജോക്കോവിച്ചിന്റെ മുന്നേറ്റം തന്നെയാണ് സെന്റര്‍ കോര്‍ട്ടില്‍ നിറഞ്ഞുനിന്നത്. 6-4 ന് രണ്ടാം സെറ്റ് ജോക്കോവിച്ച് നേടി.

എന്നാല്‍ മൂന്നാം സെറ്റില്‍ ജോക്കോവിച്ചിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ സിന്നര്‍ സെറ്റ് 6-6 ന് സമനിലയിലെത്തിച്ചു. ടൈബ്രേക്കറിലേക്ക് നീണ്ടതോടെ മൂന്നാം സെറ്റ് ആവേശകരമായി. ടൈ ബ്രേക്കറിലും തുടക്കത്തില്‍ സിന്നറായിരുന്നു മുന്നിട്ടുനിന്നത്. എന്നാല്‍ ജോക്കോവിച്ചിന്‍റെ പരിചയസമ്പത്തിന് മുന്നിൽ ഇറ്റാലിയന്‍ താരത്തിന് പിടിച്ചുനില്‍ക്കാനായില്ല.ഇതോടെ മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി ജോക്കോവിച്ച് ഫൈനൽ പ്രവേശനം ഉറപ്പാക്കി.

രണ്ടാം സെമിയിൽ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് ഡാനിൽ മെദ് വെദേവിനെ പരാജയപ്പെടുത്തി കാർലോസ് അൽക്കാരസും ഫൈനലിൽ പ്രവേശിച്ചു. 6-3,6-3,6-3 സെറ്റുകൾക്കാണ് അൽക്കാരസ് മെദ് വെദേവിനെതിരെ ജയം സ്വന്തമാക്കിയത്. 24-ാം ഗ്രാന്‍ഡ്സ്ലാമും എട്ടാം വിംബിള്‍ഡണ്‍ കിരീടവും മോഹിച്ചാണ് ജോക്കോവിച്ച് ജൂലൈ 16 ന് നടക്കുന്ന കലാശപ്പോരില്‍ കാർലോസ് അൽക്കാരസിനെതിരെ റാക്കറ്റേന്തുക. നേരത്തേ ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന പുരുഷതാരമായി ജോക്കോവിച്ച് മാറിയിരുന്നു. ഒരു ഗ്രാന്‍ഡ്സ്ലാം കൂടി നേടാനായാല്‍ ടെന്നീസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഗ്ലാന്‍ഡ്സ്ലാം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താൻ ജോക്കോവിച്ചിന് സാധിക്കും.ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ കാർലോസ് അൽക്കാരസും രണ്ടാം നമ്പർ താരമായ നൊവാക്ക് ജോക്കാവിച്ചും ഏറ്റുമുട്ടുന്നതോടെ സൂപ്പർ ഫൈനൽ പോരാട്ടത്തിനാവും വിമ്പിൾഡണ്‍ വേദിയാവുക.

Also Read: തൊട്ടാൽ പൊള്ളും തക്കാളി; മുംബൈയിൽ വില 160 കടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News