ഇത് ജോക്കോ വിജയം

വിംബിള്‍ഡണ്‍ ടെന്നിസിൽ നൊ​വാ​ക് ജോക്കോവി​ച്ചിന് മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞ് പ​ഴ​യ എ​തി​രാ​ളി​യാ​യ സ്റ്റാ​ൻ വാ​വ്റി​ങ്ക. നേ​രി​ട്ടു​ള്ള മൂ​ന്നു സെ​റ്റി​ൽ സ്കോ​ർ 6-3 6-1 7-6 (7-5) എന്നിങ്ങനെയായിരുന്നു ജോക്കോയുടെ വിജയം

അ​തേ സ​മ​യം, ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യ രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യും ആ​സ്ട്രേ​ലി​യ​ൻ താ​രം മാത്യു എ​ബ്ഡെ​നും ചേ​ർ​ന്നു​ള്ള പു​രു​ഷ കൂ​ട്ടു​കെ​ട്ട് ആ​ദ്യ മ​ത്സ​രം ജ​യി​ച്ച് ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി. അ​ർ​ജ​ന്റീ​ന ജോ​ഡി​ക​ളെ 6-2 6-7 (5-7) 7-6 (10-8)നാ​ണ് അ​വ​ർ മ​റി​ക​ട​ന്ന​ത്. 43കാ​ര​നാ​യ ബൊ​പ്പ​ണ്ണ​യും 35കാ​ര​നാ​യ എ​ബ്ഡ​നും ചേ​ർ​ന്ന് ഈ ​വ​ർ​ഷം എ.​ടി.​പി ടൂ​റി​ൽ ര​ണ്ട് ഡ​ബ്ൾ​സ് കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ബ്രി​ട്ടീ​ഷ് ജോ​ഡി​ക​ളാ​യ ജേ​ക്ക​ബ് ഫി​യേ​ൺ​ലി- ജൊ​ഹാ​ന​സ് മ​ൺ​ഡേ എ​ന്നി​ വരുമായി ഏറ്റുമുട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News