കേന്ദ്ര സാഹിത്യ അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലില്‍ അതൃപ്തി; നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ രാജിവച്ചു

നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ കേന്ദ്ര സാഹിത്യ അക്കാദമി പദവി രാജിവച്ചു. എമിനന്റ് അംഗത്വമാണ് രാജിവച്ചത്. അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലില്‍ പ്രതിഷേധിച്ചാണ് രാജി. സാഹിത്യ അക്കാഡമിയുടെ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലിലും ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിലും പ്രതിഷേധിച്ചാണ് രാജി.

”സാഹിത്യത്തില്‍ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. ഫെസ്റ്റിവല്‍ പ്രോഗ്രാം ബ്രോഷറില്‍ ആരുടേയും പേര് ഉണ്ടായിരുന്നില്ല. ഉദ്ഘാടകന്റെ പേര് പരാമര്‍ശിക്കാതെ ‘അക്കാദമി എക്സിബിഷന്റെ ഉദ്ഘാടനം’ എന്നാണ് ഉണ്ടായിരുന്നത്. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തി പ്രത്യേക ബ്രോഷര്‍ വന്നത്. സാഹിത്യ അക്കാദമി സ്വയംഭരണാവകാശം സ്ഥിരമായി ഉയര്‍ത്തിപ്പിടിക്കാറുള്ളതാണ്. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് ഇത്തരത്തില്‍ വഴങ്ങുന്നത് അക്കാദമിയുടെ ദീര്‍ഘകാല ചരിത്രത്തില്‍ ആദ്യമാണ്. അഞ്ച് വര്‍ഷം എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അംഗമായിരിക്കെ അക്കാദമിയെ രാഷ്ട്രീയമായി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ താനടക്കമുള്ളവര്‍ നടത്തിയ സന്ധിയില്ലാത്ത പോരാട്ടം ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News