ഇനി എല്ലാ കോടതി നടപടികളും തത്സമയം കാണാം; പുതിയ സംവിധാനവുമായി സുപ്രീം കോടതി

കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിനൊരുങ്ങി സുപ്രീംകോടതി. എല്ലാ കോടതി നടപടികളും ദിവസേന തത്സമയം സംപ്രേഷണം ചെയ്യും. യൂട്യൂബിന് പകരം സുപ്രീംകോടതിയുടെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് തത്സമയ സംപ്രേഷണം നടത്തുക. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം. ഇതിന്റെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച നടത്തിയിരുന്നു. ഇത് വിജയകരമായതിന്റെ പശ്ചാത്തലത്തില്‍, ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനവും ഉദ്ഘാടനവും ഉടനുണ്ടായേക്കുമെന്നാണ് സൂചന.

ALSO READ:വൈദ്യുത ഷോക്കേറ്റ് വീണ കാക്കയ്ക്ക് സിപിആർ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

സുപ്രീംകോടതിയില്‍ ഭരണഘടനാ ബെഞ്ചിന്റെ കേസുകളുടെയും പൊതുതാല്‍പര്യമുള്ള കേസുകളുടേയും തത്സമയ സംപ്രേഷണമാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. ഇനി സുപ്രീംകോടതിയിലെ 16 കോടതി മുറികളിലും നടക്കുന്ന എല്ലാ കേസുകളുടേയും തത്സമയ സംപ്രേഷണം നടത്തുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.

ALSO READ:കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്; കേരള യൂണിവേഴ്സിറ്റിയിലും എസ്‌എഫ്ഐക്ക്‌ വൻ വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News