കുവൈത്തിൽ എത്തുന്ന പ്രവാസികൾ ഇനി മുതൽ ‘ഡ്രഗ് ടെസ്റ്റ്’ കൂടി ചെയ്യണം; പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ പുതുതായി എത്തുന്ന പ്രവാസികൾക്ക് മയക്കുമരുന്ന് പരിശോധന നടത്താൻ ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. രാജ്യത്ത് നിന്ന് മയക്കുമരുന്നിന്റെ വിപത്തുകൾ തുടച്ച് നീക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് അധികൃതർ അറിയിച്ചു. പുതുതായി എത്തുന്ന പ്രവാസികൾക്ക് വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുന്നോടിയായി നടത്തുന്ന വൈദ്യ പരിശോധനയിൽ മയക്കുമരുന്ന് പരിശോധന കൂടി ഉൾപ്പെടുത്തുവാനാണ് അധികൃതർ ആലോചിക്കുന്നത്.

തൊഴിൽ, സന്ദർശനം, ആശ്രിത വിസകളിൽ രാജ്യത്ത് പുതുതായി എത്തുന്ന പ്രവാസികൾക്കാണ് മയക്കുമരുന്ന് പരിശോധന ഏർപ്പെടുത്തുക. കൂടാതെ ചില പ്രത്യേക വിഭാഗങ്ങളിൽപെട്ട താമസക്കാരുടെ താമസരേഖ പുതുക്കുന്നതിനും മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കും. പരിശോധന ഫലം താമസകാര്യ വകുപ്പുമായി ബന്ധിപ്പിക്കും. ഫലം പോസിറ്റീവ് ആകുകയോ അപേക്ഷകൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിയുകയോ ചെയ്‌താൽ നാടുകടത്തൽ നടപടികൾ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Also Read: ‘അപകടം നടക്കുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നു; ബിനു ചേട്ടന്‍ ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോള്‍ കണ്ടത് വേദനയില്‍ പുളയുന്ന സുധി ചേട്ടനെ’: ലക്ഷ്മി നക്ഷത്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News