ഇനി എല്ലാം സ്മാർട്ടാകും; സർക്കാർ ആശുപത്രികളിലും ഓൺലൈനായി പണമടക്കാം, ആപ്പ് ഒരുങ്ങുന്നു

digital payment

സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്ക് ഡിജിറ്റലായി പണമടയ്ക്കാൻ സൗകര്യമൊരുങ്ങുന്നു. ഇ ഹെൽത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സൗകര്യം ആദ്യമൊരുക്കുന്നത്. ഇതിനായി 240 സ്വൈപ്പിങ് മെഷീനുകൾ സജ്ജമാക്കി. ഇ ഹെൽത്ത് നടപ്പിലാക്കിയ താലൂക്ക് ആശുപത്രികൾ മുതൽ, മെഡിക്കൽ കോളേജുകൾ വരെയുള്ള 624 സർക്കാർ ആശുപത്രികളിലാണ് പദ്ധതി നടപ്പിലാക്കുക.

Also Read; സ്ഥിരമായി വാഴക്കുല മോഷണം; നാട്ടുകാർ വലവിരിച്ച് കാത്തിരുന്നത് 10 ദിവസം, ഒടുവിൽ കള്ളൻ പിടിയിൽ

യുപിഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ മുതലായവ വഴി ഓൺലൈൻ പേയ്മെന്റ് നടത്താം. ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കാത്ത 8 ആശുപത്രികളിൽ കൂടി ഓൺലൈൻ പണമിടപാടിനുള്ള സൗകര്യമൊരുക്കും. കൂടാതെ ക്യുആർ കോഡ് സ്‌കാനിങ് വഴി ഒപി ടിക്കറ്റ് എടുക്കാനും സൗകര്യമുണ്ടാകും.

Also Read; ഹേമ കമ്മറ്റി റിപ്പോർട്ട്; ഏത് ഉന്നതനാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ല: മന്ത്രി സജി ചെറിയാൻ

ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കും. ഫാർമസി റിപ്പോർട്ട്, ലാബ് റിപ്പോർട്ട്, ഹെൽത്ത് റിപ്പോർട്ട് എന്നിവ ഈ ആപ്പിലൂടെ എടുക്കാൻ കഴിയും. ഈ ആപ്പിലൂടെ തന്നെ ടിക്കറ്റെടുക്കാനും തുക അടക്കാനും കഴിയും.

Now you can pay digitally in government hospitals
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News