‘ഈ അവാർഡുകൾ ഒരു സമരത്തിന്റെ ഭാഗം’, വിദ്വേഷം പടർത്താൻ ശ്രമിച്ചവർക്ക്, സുഡാപ്പി അവാർഡെന്ന കമന്റുകൾ പങ്കുവെച്ചവർക്ക് മറുപടിയുമായി എൻ പി ചന്ദ്രശേഖരൻ

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പൂവച്ചൽ ഖാദർ പുരസ്കാരം പ്രഖ്യാപിച്ചത് മുതൽ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻ പി ചന്ദ്രശേഖരനെതിരെ നിരവധി വിദ്വേഷ പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പലരും നടത്തിയിരുന്നു. ‘സുഡാപ്പിസമ്മാനം അങ്ങനെയല്ലേ വരൂ, ഞമ്മന്റെ അവാർഡ് ഞമ്മന്റെ ആളുകൾക്ക്’, എന്ന് തുടങ്ങിയ മോശം കമന്റുകളാണ് പലരും പങ്കുവെച്ചത്. ഇപ്പോഴിതാ അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് അധിക്ഷേപങ്ങൾക്കുള്ള മറുപടി നൽകിയിരിക്കുകയാണ് എൻപിസി.

ALSO READ: ‘ഇതാണ് യുപി മോഡൽ’, പട്ടാപ്പകൽ നടുറോഡിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ വെടിവെയ്പ്പ്, ഭയന്ന് വിറച്ച് ജനങ്ങൾ: വീഡിയോ

ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്ക് അടൂർ ഗോപാലകൃഷ്ണനും ഇതേ പുരസ്കാരം നേടിയിരുന്നെങ്കിലും വേട്ടയാടൽ മുഴുവൻ അനുഭവിക്കേണ്ടി വന്നത് താനാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എൻ പി ചന്ദ്രശേഖരൻ പറയുന്നു. മാധ്യമമേഖലയിൽനിന്ന് ഇതരപുരസ്കാരങ്ങൾ ഡോ. അരുൺകുമാർ, അഭിലാഷ് മോഹൻ തുടങ്ങിയവർ നേടിയിരുന്നെന്നും, എന്നാൽ സുഡാപ്പി പരാമർശങ്ങൾ തനിക്കെതിരെ മാത്രമാണ് ഉണ്ടായതെന്നും പോസ്റ്റിൽ ചന്ദ്രശേഖരൻ വ്യകതമാക്കുന്നു.

എൻ പി ചന്ദ്രശേഖരന്റെ ഫേസ്ബുക് കുറിപ്പ്

ALSO READ: ‘ജീവിതത്തിൽ ഇങ്ങനെയൊരു രാഷ്ട്രീയ നേതാവിനെ ഞാൻ കണ്ടിട്ടില്ല’, ‘അത്ഭുതം തോന്നുന്നു, എളിമയുള്ള മനുഷ്യൻ; മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് വിജയ് സേതുപതി

അവാർഡുകൾ
ഏറ്റുവാങ്ങുന്നതും
സമരമാണ്
————–

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പൂവച്ചൽ ഖാദർ പുരസ്കാരം ഏറ്റുവാങ്ങി; രക്തരൂഷിതമായ ഒരു വീരസമരത്തിൽ പങ്കാളിയാകുന്നതുപോലെ. സത്യമാണിത്. കേട്ടോളൂ: ഈ പുരസ്കാരം കിട്ടിയ വാർത്ത കൈരളി ന്യൂസ് സമൂഹമാധ്യമങ്ങളിൽ നല്കി. അതിനു കീഴേ വന്ന ഒരു കമന്റ്, “സുഡാപ്പിസമ്മാനം അങ്ങനെയല്ലേ വരൂ” എന്ന്; മറ്റൊന്ന് “ഞമ്മന്റെ അവാർഡ് ഞമ്മന്റെ ആളുകൾക്ക്” എന്ന്!

സമഗ്രസംഭാവനയ്ക്ക് ഈയുള്ളവനു പുരസ്കാരം തന്നപ്പോൾ മരിച്ചു തലയ്ക്കുമുകളിൽ നില്ക്കുന്ന ഒരു കവി പൂർവ്വകാലപ്രാബല്യത്തോടെ ‘സുഡാപ്പി’യായി; കവിയെ സ്മരിക്കാൻ കൂട്ടായ്മയുണ്ടാക്കിയ പൂവച്ചൽക്കാർ മുഴുവൻ ‘ഞമ്മ’ന്റെ ആളുകളായി! ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്ക് അടൂർ ഗോപാലകൃഷ്ണനും ഇതേ പുരസ്കാരം ഈയുള്ളവനോടൊപ്പം നേടിയിരുന്നു – ആരോടു പറയാൻ!

മാധ്യമമേഖലയിൽനിന്ന് ഇതരപുരസ്കാരങ്ങൾ ഡോ. അരുൺകുമാർ, അഭിലാഷ് മോഹൻ, എസ് വിജയകുമാർ, സുജയ പാർവ്വതി, സെയ്ഫ് സെയ്നുലാബ്ദീൻ, ജസ്റ്റീന തോമസ്, പ്രേം ശശി, വി വി വിനോദ്, അലക്സ് റാം മുഹമ്മദ്, അഖിൽ എ എസ്, ഷാജഹാൻ പൂവച്ചൽ, ഷിനി രാധാകൃഷ്ണൻ എന്നിവരും നേടിയിരുന്നു – ആരു കാണാൻ! അതുകൊണ്ട്, സമരംചെയ്യുന്നതുപോലെ ഈ സമ്മാനം ഏറ്റുവാങ്ങി. കേരള സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പുരസ്കാരം നല്കി. ജൂറി അധ്യക്ഷൻ പന്തളം സുധാകരനും എംഎൽഎമാരായ ഐ. ബി. സതീഷും ജി. സ്റ്റീഫനും വേദിയിലുണ്ടായിരുന്നു. സമരംചെയ്യുന്നതുപോലെ തന്നെ ഇതാ അതിന്റെ ചിത്രം പ്രസിദ്ധീകരിക്കുന്നു.

ജൂലൈ 19-ന് മറ്റൊരു പുരസ്കാരവും ഏറ്റുവാങ്ങാനുള്ളതാണ് – അങ്കണം ഷംസുദ്ദീൻ സ്മാരക തൂലികാശ്രീ കവിതാ പുരസ്കാരം. – അതേ, ഷംസുദ്ദീൻ സ്മാരകപുരസ്കാരം! അതും ഏറ്റുവാങ്ങും, സമരംചെയ്യുന്നതുപോലെതന്നെ. ചിലർക്ക് അവാർഡുകൾ കൊടുക്കുന്നത് ഇക്കാലത്തു സമരമാണ്; ചിലരിൽനിന്ന് അവാർഡുകൾ ഏറ്റുവാങ്ങുന്നതും ഇക്കാലത്തു സമരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News