‘മുസ്‌ലിമായി ജനിച്ചതാണോ ആ എസ്‌എഫ്‌ഐക്കാരുടെ ശാപം’ ; ഗവര്‍ണറുടെ വംശീയ അധിക്ഷേപത്തിനെതിരെ എന്‍പി ചന്ദ്രശേഖരന്‍ : വീഡിയോ

പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പോപ്പുലര്‍ ഫണ്ട് (പിഎഫ്‌ഐ) പ്രവര്‍ത്തകരെന്ന് ഗവര്‍ണര്‍ വിളിച്ച് അധിക്ഷേപിച്ച സംഭവം കേരളം ചര്‍ച്ചചെയ്യണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍പി ചന്ദ്രശേഖരന്‍. ഗവര്‍ണര്‍ പിഎഫ്‌ഐ നേതാക്കളെന്ന് വിളിച്ച് അധിക്ഷേപിച്ചവര്‍ എസ്‌എഫ്‌ഐയുടെ കൊല്ലം ജില്ല കമ്മിറ്റി അംഗങ്ങളാണ്. മുസ്‌ലിം നാമധാരികള്‍ ആയതിനാല്‍ ഇവരുടെ മതമാണോ ശാപമായി മാറിയതെന്നും എന്‍പി ചന്ദ്രശേഖരന്‍ ചോദിച്ചു. കൈരളി ന്യൂസിലെ ‘വി ദി പീപ്പിള്‍’ എന്ന പ്രതിദിന ചര്‍ച്ചാപരിപാടിയില്‍ സംസാരിക്കവെയാണ് ന്യൂസ് ഡയറക്‌ടറായ അദ്ദേഹം ഇക്കാര്യം ചുണ്ടിക്കാട്ടിയത്.

കൊല്ലം നിലമേലില്‍ തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ എസ്‌ഫ്‌ഐ – പിഎഫ്‌ഐ കൂട്ടുകെട്ടുണ്ടെന്നായിരുന്നു ഗവര്‍ണറുടെ വംശീയ അധിക്ഷേപം. ഇതിനെതിരെയാണ് എന്‍പി ചന്ദ്രശേഖരന്‍റെ വിമര്‍ശനം. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച 12 പേരില്‍ ഏ‍ഴ് ആ‍ളുകളുടെ പേര് എടുത്തുപറഞ്ഞാണ് അദ്ദേഹം കേസ് നല്‍കിയത്. അതില്‍ ആറുപേര്‍ മുസ്‌ലിം നാമധാരികളാണെന്നും ഇവര്‍ക്കെതിരെയാണ് ഗവര്‍ണര്‍ വംശീയ അധിക്ഷേപം നടത്തിയതെന്നും എന്‍പി ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

എസ്‌ഫ്‌ഐ ജില്ല കമ്മിറ്റി അംഗങ്ങളായ ആസിഫ്, ഫയസ്, ബുഹാരി, അഫ്‌സല്‍ന, ഉവൈസ്, മുസാഫിര്‍ എന്നിവരെയാണ് ഗവര്‍ണര്‍ അധിക്ഷേപിച്ചത്. ജന്മമാണോ ഇവരുടെ ശാപം. ഇസ്‌ലാം മതത്തില്‍ ജനിച്ചുവീണു എന്നതുകൊണ്ട് ആര്‍ക്കും കയറി തീവ്രവാദികളെന്നും പോപ്പുലര്‍ ഫ്രണ്ടുകാരെന്നും വിളിക്കാവുന്നതാണോ ഇവരുടെ മതം. ഭരണഘടനാപദവിയില്‍ ഇരുന്ന് ഒരാള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുകാരെന്നും തീവ്രവാദികളെന്നും വിളിച്ച് മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ ക‍ഴിയുമോയെന്നും എന്‍പി ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ പറഞ്ഞത്

എസ്‌എഫ്​ഐ ഒറ്റയ്‌ക്കല്ല സമരം നടത്തുന്നത്​. ഇതുസംബന്ധിച്ച്​ റിപ്പോർട്ട്​ കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. അറസ്റ്റിലായവരില്‍ ഏഴുപേർ പിഎഫ്ഐ പ്രവർത്തകരാണ്​. നിരോധിത സംഘടനയെ ഉപയോഗിച്ച് സര്‍ക്കാര്‍ തന്നെ നേരിടുകയാണ്​. അവര്‍ക്ക് പിന്തുണ ഒരുക്കുക മാത്രമല്ല, ക്രമസമാധാന നില തകർക്കാൻ അവരെ ഉപകരണമാക്കുകയുമാണ്​. കേരളത്തില്‍ എസ്‌എഫ്​ഐ – പിഎഫ്ഐ സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗവർണർ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News