മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കവിയുമായ ഡോ. എന്‍പി ചന്ദ്രശേഖരന്‍ എഴുതിയ എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണഗാനം പ്രകാശനം ചെയ്‌ത് മന്ത്രി ആര്‍ ബിന്ദു. ‘എന്തിനാണ് നാം പിറന്നത്, പൂവേ ചങ്ക് ചോന്ന പൂക്കളായത്’ എന്ന വരികളോടെ തുടങ്ങുന്നതാണ് അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം. മന്ത്രി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പ്രകാശനം നിര്‍വഹിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ കെ രാധാകൃഷ്‌ണനും, വിഎസ് സുനിൽകുമാറിനും, സി രവീന്ദ്രനാഥിനും വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുള്ളതാണ് ഈ ഗാനം. ഗുരുവായൂര്‍ സ്വദേശി ഹരീഷ് നാരായണന്‍, ജീവിതപങ്കാളി പ്രീത ഹരീഷ് എന്നിവരുടെ ‘മൂളിപ്പാട്ട്’ യൂട്യൂബ് ചാനലിന്‍റെ ബാനറിലാണ് ഗാനം തയ്യാറാക്കിയത്.
നിർമാണവും സംവിധാനവും നിര്‍വഹിച്ചത് ഹരീഷ് നാരായണനാണ്. അഭിജിത്ത് ശ്രീധറും കുക്കു വിനോദും ചേർന്ന് സംഗീതം നൽകിയ ഗാനം ആലപിച്ചത് പ്രീത ഹരീഷാണ്. എഡിറ്റിങ് ശ്രീജിത്ത് പുറനാട്ടുകര. മനോഹരമായ ഈ പ്രചാരണഗാനം ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here