‘അറുപതുകളിലെ ബോംബയെക്കാൾ വലിയ തിരിച്ചടി ഇന്നത്തെ ബെംഗളൂരുവിൽ മലയാളികൾക്കും തമിഴർക്കും തെലുങ്കർക്കും ഉണ്ടാകും’, കാരണം കോൺഗ്രസ് തന്നെ: എൻ പി ഉല്ലേഖ്

കർണാടകയിൽ നിന്ന് ഉയർന്നു കേൾക്കുന്ന കന്നഡ സംവരണത്തിന്റെ ഉപജ്ഞാതാക്കൾ ഇന്നത്തെ കോൺഗ്രസ് തന്നെയാണെന്ന് മാധ്യമപ്രവത്തകൻ എൻ പി ഉല്ലേഖ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് കർണാടകത്തിലെ ഇപ്പോഴത്തെ കോൺഗ്രസ്സും ബോംബെയിലെ അറുപതുകളിലെ ശിവസേനയും ചെയ്‌തത്‌ ഒരേ കാര്യമാണെന്ന് ഉല്ലേഖ് വ്യക്തമാക്കുന്നത്. കോൺഗ്രസും ശിവസേനയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മുംബൈ നഗരത്തിന്റെ വളർച്ച മുരടിപ്പിച്ചുവെന്നും, അതിനെ ഒരു നരകമാക്കി മാറ്റിയെന്നും ഉല്ലേഖ് പറയുന്നു.

ALSO READ: ‘സ്‌കൂൾവിദ്യാർഥികൾ അശ്ലീലവീഡിയോയിലെ രംഗങ്ങൾ അനുകരിച്ചതാണ്’, ആന്ധ്രയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാസംഘം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തൽ

‘ബോംബെയിൽ അറുപതുകളിൽ വീശിയടിച്ച അതേ രാഷ്ട്രീയ കൊടുങ്കാറ്റാണ് കർണാടകയിൽ വീശുന്നത് എന്ന് കാണാതിരിക്കുന്നതിൽ അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്നതിൽ ഒരു നേട്ടവുമില്ല. കോൺഗ്രസ് ഒരു മറ പോലുമില്ലാതെയാണ് ഇതൊക്കെ ചെയ്യുന്നത് എന്നതാണ് അറുപതുകളും 2024 ഉം തമ്മിലുള്ള വ്യത്യാസം. അന്നും ഇന്നും ഇരകൾ പ്രത്യേകിച്ചും മലയാളികളാണ്. ലുങ്കിവാല മദ്രാസിക്കു പകരം പുതിയ വിശേഷണം വൈകാതെ വരും’, ഉല്ലേഖ് കുറിച്ചു.

ഉല്ലേഖിന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം

ALSO READ: ‘വിഷയത്തെ മതപരമായി കാണരുത്, അപേക്ഷയാണ്’, ‘ആസിഫിനോട് നന്ദിയുണ്ട്, കലാകാരൻ എന്ന നിലയിൽ അയാൾ ചെയ്‌തത്‌ നല്ല കാര്യം’: രമേശ് നാരായണൻ

കർണാടകത്തിലെ ഇപ്പോഴത്തെ കോൺഗ്രസ്സും അറുപതുകളിലെ ശിവസേനയും
—————————————————————-
അറുപതുകളിൽ ബോംബെയിൽ ബാൽ താക്കറെയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന കടുത്ത പ്രാദേശികവാദം കോൺഗ്രസിന്റെ സൃഷ്ടിയാണ്. കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളെ തകർക്കാൻ വേണ്ടി കോൺഗ്രസ് നേതൃത്വം നടത്തിയ ആ അവിശുദ്ധ കൂട്ടുകെട്ട് കോൺഗ്രസിന് തന്നെ വിനയായി മാറി അതുപോലെ ബോംബെ നഗരം പതുക്കെ പതുക്കെ മരിക്കുകയും ചെയ്തു. ഭാരതത്തിലെ പലയിടങ്ങളിൽനിന്നും അന്നാട്ടിൽ ചെന്നെത്തിയ മനുഷ്യരുടെ വിയർപ്പിലും ചോരയിലും പടുത്തുയർത്തിയ മഹാനഗരമായിരുന്നു ബോംബെ. ശിവസേനയുടെ വളർച്ചയോടെ ആ നഗരത്തിന്റെ വളർച്ച മുരടിക്കുകയും അതിന്റെ മഹിമയ്ക്കു പോറലേൽക്കുകയും ചെയ്തു. വൈകാതെ മറ്റുനഗരങ്ങൾ ബോംബെയെ മറികടക്കുകയും ചെയ്തു. ഇപ്പോൾ അത് ഒരു നരകമാണ്. Unlivable എന്ന വാക്കിൽ ചുരുക്കാവുന്ന ഒരിടം.

അതേ രാഷ്ട്രീയകൊടുങ്കാറ്റാണ് കർണാടകയിൽ വീശുന്നത് എന്ന് കാണാതിരിക്കുന്നതിൽ അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്നതിൽ ഒരു നേട്ടവുമില്ല. കൊണ്ഗ്രെസ്സ് ഒരു മറ പോലുമില്ലാതെയാണ് ഇതൊക്കെ ചെയ്യുന്നത് എന്നതാണ് അറുപതുകളും 2024ഉം തമ്മിലുള്ള വ്യത്യാസം.

അന്നും ഇന്നും ഇരകൾ പ്രത്യേകിച്ചും മലയാളികളാണ്. ലുങ്കിവാല മദ്രാസിക്കു പകരം പുതിയ വിശേഷണം വൈകാതെ വരും. അറുപതുകളിലെ ബോംബയെക്കാൾ വലിയ തിരിച്ചടി ഇന്നത്തെ ബാംഗളൂരിൽ മലയാളികൾക്കും തമിഴർക്കും തെലുങ്കർക്കും മറ്റും ഈ തീവ്രപ്രൊവിൻഷ്യൽ രാഷ്ട്രീയം കാരണം ഉണ്ടാവും. Our stakes are higher this time. ആഗോളതലത്തിൽ വലതുപക്ഷരാഷ്ട്രീയമ്ലേച്ഛന്മാർ ഉയർത്തിപ്പിടിക്കുന്ന കുടിയേറ്റവിരുദ്ധരാഷ്ട്രീയമാണ് നമ്മുടെ കർണാടകയിൽ കോൺഗ്രെസ്സ്സിന്റെ മുദ്രാവാക്യം എന്നത് അതിശയം തന്നെ. ഒരുപാട് മലയാളികളെ സാരമായി ബാധിക്കുന്ന ഈ പ്രശ്നം അന്തിചർച്ചയിൽ ഉയരുമോ. സാധ്യതയില്ല എന്നാണ് തോന്നുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News