സംസ്ഥാനത്തെ നാല് ആശുപത്രികൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചു.മൂന്ന് ആശുപത്രികൾക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുനഃഅംഗീകാരവുമാണ് ലഭിച്ചത്.
ഇതോടെ സംസ്ഥാനത്തെ 193 ആശുപത്രികൾ എൻക്യുഎഎസ് അംഗീകാരവും 83 എണ്ണം പുനഃഅംഗീകാരവും നേടിയെടുത്തു.അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.
പാലക്കാട് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം, പാലക്കാട് ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം,വയനാട് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം- എന്നിവയ്ക്കാണ് പുതുതായി എൻക്യുഎഎസ് അംഗീകാരം ലഭിച്ചത്. കാസർഗോഡ് നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തെയാണ് പുരസ്കാരം വീണ്ടും തേടിയെത്തിയത്.
ALSO READ; മാസ്റ്റർ ബ്രെയിൻ കുടുങ്ങി; വെർച്വൽ തട്ടിപ്പിൽ പശ്ചിമബംഗാളിലെ യുവമോർച്ച നേതാവിനെ പൂട്ടി കേരള പൊലീസ്
അംഗീകാരത്തിന് മൂന്നുവർഷ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.
ENGLISH NEWS SUMMARY: Four more hospitals in the state have received National Quality Assurance Standard (NQAS) accreditation
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here