സിഎംഡിആർഎഫിലേക്ക് 5 ലക്ഷം നൽകി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ

വയനാട്ടിനായി സി എം ഡി ആർ എഫിലേക്ക് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ 5 ലക്ഷം രൂപ നൽകി. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. സി കെ ഹരീന്ദ്രൻ എം എൽ എ , സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ALSO READ: ഓൺലൈൻ തട്ടിപ്പിനിരയായെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസിന്റെ പരാതി, 15ലക്ഷത്തിലധികം നഷ്ടമായി; കേസെടുത്ത് പൊലീസ്

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുതിർന്ന പൗരന്മാരുടെ കൈത്താങ്ങ്. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു ഏറ്റുവാങ്ങി. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷനാണ് ആദ്യഗഡുവായി ഒന്നരലക്ഷം രൂപ നൽകിയത്. തുകയ്ക്കുള്ള ചെക്ക് മന്ത്രി ഡോ. ബിന്ദുവിന് ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണനാണ് കൈമാറിയത്. അസോസിയേഷൻ ഭാരവാഹികളായ ആർ രാജൻ, സി പി രവീന്ദ്രൻ, കാട്ടാക്കട രാമചന്ദ്രൻ, ഡോ. വി എം സുനന്ദകുമാരി, എം വിജയകുമാരൻ നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ALSO READ: വിനേഷ് ഫോഗട്ടിന്റെ ഒളിംപിക്‌സ് ‘അയോഗ്യത’ ഹൃദയഭേദകം; നടന്‍ മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News