ഡോ. നീനാ പ്രസാദിന് നൃത്യ കലാനിധി പുരസ്‌കാരം

പ്രശസ്ത നർത്തകി ഡോ. നീനാ പ്രസാദിന് മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ 2024ലെ നൃത്യ കലാനിധി പുരസ്‌കാരം. മോഹിനിയാട്ടരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.

ALSO READ: എസ്പി വെങ്കിടേഷ് തമിഴകത്ത് നിന്ന് മലയാളത്തിലേക്ക് ചേക്കേറിയിട്ട് 40 വർഷം

കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സുഗന്ധി എന്നിവരിൽ നിന്നാണ് നീന പ്രസാദ് മോഹിനിയാട്ടം പരിശീലിച്ചത്. സംഗീത കലാ ആചാര്യൻ അഡയാർ കെ.ലക്ഷ്മണനിൽ നിന്ന് ഭരതനാട്യവും വെമ്പാട്ടി ചിന്ന സത്യത്തിൽ നിന്ന് കുച്ചിപ്പുടിയും വെമ്പായം അപ്പുക്കുട്ടൻ പിള്ളയിൽ നിന്ന് കഥകളിയും പഠിച്ചു.

ദക്ഷിണേന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളിൽ ‘ലാസ്യയും താണ്ഡവവും’ എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിന് രവീന്ദ്ര ഭാരതി സർവ്വകലാശാലയിൽ നീനാ പ്രസാദ് പിഎച്ച്ഡി നേടിയിരുന്നു.

ALSO READ: കാക്കനാടൻ പുരസ്കാരം വി.ജി തമ്പിക്ക്

2025 ജനുവരി 3ന് നൃത്യ കലാനിധി അവാർഡ് ജേതാവിന് അവാർഡ് സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News