സംഘപരിവാറിന്‍റെ വോട്ട് നേട്ടത്തിന് വഴിമരുന്നിട്ടത് കോൺഗ്രസാണെന്നും കേരളത്തിന് പുറത്ത് എഴുത്തുകാർ നിശബ്ദരാക്കപ്പെടുന്നുവെന്നും എൻഎസ് മാധവൻ. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വായനക്കാരോട് സംവാദിക്കുകയായിരുന്നു അദ്ദേഹം. വംശീയ കലാപങ്ങൾ രാജ്യത്ത് തുടങ്ങി വച്ചത് കോൺഗ്രസാണ്. രാജ്യത്ത് സംഘപരിവാർ തുടർന്നു വന്നതും ആ രാഷ്ട്രീയ തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയത നിറഞ്ഞ ഈ സാഹചര്യത്തിൽ രാജ്യത്ത് അങ്ങിങ്ങായി നിലനിൽക്കുന്ന പച്ചത്തുരുത്തുകളാണ് കേരളവും തമിഴ്നാടുമടങ്ങുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം, നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിൽ ഇന്നും പുസ്തകപ്രേമികൾ ഒഴുകിയെത്തി.
ALSO READ; ബിഷപ് ഹൗസ് പ്രതിഷേധത്തില്‍ ചര്‍ച്ച പരാജയം; വൈദികരെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് പ്രതിഷേധക്കാര്‍
പുസ്തകോത്സവത്തിന്‍റെ അഞ്ചാം ദിനവും പാനൽ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും സമ്പുഷ്ടമായി. കൈരളി ടിവി ഡയറക്ടർ ടിആർ അജയന്‍റെ ‘ഓർമകൾക്ക് എന്ത് സുഗന്ധം’ എന്ന പുസ്തകം ഇന്ന് പുസ്തക ചർച്ചയിൽ അവതരിപ്പിക്കപ്പെട്ടു. ആറ് വേദികളിലായാണ് സംവാദങ്ങളും പുസ്തക ചർച്ചകളും പുസ്തക പ്രകാശനങ്ങളും നടക്കുന്നത്. ലോകവും എഴുതും മാറിയ നാളുകൾ എന്ന വിഷയത്തിൽ എൻ എസ് മാധവനും എസ് ഹരീഷും പാനൽ ചർച്ച നടത്തി.
വംശീയ കലാപം രാജ്യത്ത് തുടങ്ങിവച്ചതും സംഘപരിവാറിന്‍റെ വോട്ട് നേട്ടത്തിന് വഴിമരുന്നിട്ടതും കോൺഗ്രസാണെന്ന് എൻഎസ് മാധവൻ പറഞ്ഞു. വട്ടപ്പറമ്പിൽ പീതാംബരന്റെ മലയാളകേളി യുടെ സംവാദവും ശേഷം വൈകുന്നേരത്തോടെ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here