മന്നം ജയന്തി ആഘോഷത്തിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒഴിവാക്കി രമേശ് ചെന്നിത്തലയെ ക്ഷണിച്ച് എൻ എസ് എസ്. മന്നം ജയന്തിയാഘോഷത്തിൽ മുഖ്യപ്രഭാഷകൻ്റെ റോളാണ് ചെന്നിത്തലയ്ക്കുള്ളത്. സതീശനെ തങ്ങൾ അംഗീകരിക്കുന്നില്ലെന്ന സന്ദേശം കൂടിയാണ് എൻ.എൻ.എസ് കോൺഗ്രസ് നേതൃത്വത്തിന് നൽകുന്നത്.
നേരത്തെ മുതൽ വി.ഡി. സതീശനോടുള്ള എതിർപ്പ് എൻ എസ്എസ് ഇപ്പോഴും തുടരുകയാണ്. ഇതിൻ്റെ ഭാഗമായിട്ടാണ് സതീശനെ ഒഴിവാക്കി രമേശ് ചെന്നിത്തലയെ മന്നം ജയന്തിയാഘോഷത്തിലേക്ക് എൻ.എസ്.എസ് ക്ഷണിച്ചിരിക്കുന്നത്. ഇതിലൂടെ സതീശനെ അംഗീകരിക്കുന്നില്ലെന്ന പരസ്യപ്രഖ്യാപനമാണ് എൻ എസ് എസ് നൽക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി
അതേസമയം ഇഷ്ടമുള്ളവർക്ക് ക്ഷണം ഉണ്ടാകുമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പാർട്ടി പിടിക്കാനുള്ള സതീശൻ്റെ നീക്കത്തിന് തിരിച്ചടിയാണ് എൻ എസ്. എസ് നിലപാട്. കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിക്കാൻ സതീശൻ നീക്കം തുടങ്ങിയിരുന്നു. ഇതിനെതിരെ കെ സുധാകരനും, രമേശ് ചെന്നിതലയും ഉൾപ്പെടെയുള്ള നേതാക്കൾ മറുവശത്ത് ഒന്നിക്കുകയാണ്. ഇതിനിടയിലാണ് എൻ.എസ്.എസ് സതീശനോടുള്ള വിയോജിപ്പ് പ്രകടമാക്കുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here