എതിർപ്പിന് ഇപ്പോഴും അയവില്ല; സുരേഷ് ഗോപിയെ ഇറക്കിവിട്ട നടപടിയിൽ ഉറച്ച് തന്നെ സുകുമാരൻ നായർ

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ എൻ എസ് എസ് ആസ്ഥാനത്ത് നിന്ന് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇറക്കിവിട്ടിരുന്നു. ഇപ്പോഴിതാ ആ നടപടിയിൽ തന്നെ താൻ ഉറച്ചുനിൽക്കുന്നതായി സുകുമാരൻ നായർ പറഞ്ഞിരിക്കുകയാണ്.

ALSO READ: ‘എല്ലാ കാലത്തും വർഗീയ ശക്തികൾക്കൊപ്പം ചാഞ്ചാടുന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചു’: മുഖ്യമന്ത്രി

2015 ൽ ആണ് സംഭവം. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസത്തെ തന്നെ സുരേഷ് ഗോപിയുടെ സന്ദര്‍ശനം ചില ലക്ഷ്യങ്ങളോടെയായിരുന്നു എന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്.ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി എത്തിയത് എത്തിയത് ശെരിയല്ലെന്നും എൻ എസ് എസുമായി അടുപ്പമുണ്ടെന്ന് കാണിക്കാനായിരുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. ഇക്കാര്യത്തിൽ സുരേഷ് ഗോപിയും തന്റെ ഭാഗത്തെ തെറ്റ് സമ്മതിച്ചിരുന്നു

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയതായിരുന്നു സുരേഷ് ​ഗോപി. അതേസമയം സുകുമാരൻനായർ താനുമായുള്ള സന്ദർശനം നിഷേധിക്കുകയായിരുന്നു. പുഷ്പാര്‍ച്ചനക്ക് ശേഷം സുകുമാരൻ നായരെ കാണാൻ സുരേഷ് ​ഗോപി ശ്രമിച്ചിരുന്നു. ഈ കൂടികാഴ്ച സുകുമാരൻ നായർ വിസമ്മതിച്ചതോടെ ഒഴിവാകുകയായിരുന്നു.

ALSO READ: ഇതുവരെ മികച്ച കളക്ഷൻ, ഹനുമാൻ കാണാൻ ഓഫറുമായി നിർമാതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News