നാമജപ ഘോഷയാത്ര; അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

എൻ എസ് എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് സ്റ്റേ ചെയ്ത് ഹൈക്കോടതി.എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി. 4 ആഴ്ച്ചത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻ എസ് എസ് തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെ നടത്തിയ നാമജപയാത്രക്കെതിരെയായിരുന്നു കേസ്. സംഭവത്തില്‍ എന്‍ എസ് എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസ് എടുത്തത്.

also read: മണിപ്പൂർ സംഘർഷം: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും സൈന്യത്തിനും നോട്ടീസ്

യാത്രക്ക് നേതൃത്വം നൽകിയ എൻ എസ് എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസ് എടുത്തത്.നാമജപ യാത്രയെ തുടർന്ന് ഒരുമണിക്കൂറോളം എംജി റോഡില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. ഐപിസി 143,147, 149, 253 അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.

also read: സന്ദർശിച്ച സ്ഥലങ്ങളിൽ കണ്ടത് വേദനിപ്പിക്കുന്ന അനുഭവങ്ങൾ; 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്ലാൻ; വി ശിവദാസൻ എം പി
നാമജപഘോഷ യാത്രക്കെതിരെ കേസെടുത്തത് എൻഎസ്എസ് നേതൃത്വത്തെ കൂടുതൽ പ്രകോപിപ്പിച്ചിരുന്നു. ഇങ്ങിനെയെങ്കിൽ മുഴുവൻ വിശ്വാസികൾക്കുമെതിരെ കേസെടുക്കേണ്ടി വരുമെന്നായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരിച്ചത്. മിത്ത് വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീർ പരാമർശം തിരുത്തണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News