വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം, എന്‍ എസ് എസ് വിട്ടു നില്‍ക്കും

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന് വേണ്ടി രൂപീകരിച്ച സംഘാടക സമിതിയില്‍ നിന്നും എന്‍എസ്എസ് വിട്ടു നില്‍ക്കും. സംഘാടകസമിതയുടെ ഭാഗമായി ആഘോഷങ്ങളില്‍ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ നവോത്ഥാന സംരംഭങ്ങളില്‍ മന്നത്തു പത്മനാഭന്റെ പാത നായര്‍ സര്‍വീസ് സൊസൈറ്റി എന്നും പിന്തുടരുകതന്നെ ചെയ്യുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു.

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള സംഘാടകസമിതിയില്‍ വൈസ് ചെയര്‍മാന്‍മാരില്‍ ഒരാളായി എന്‍എസ്എസിനു വേണ്ടി ജനറല്‍ സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതായി പ്രതവാര്‍ത്ത കണ്ടു. സംഘാടകസമിതിയില്‍ ഉള്‍ക്കൊണ്ട് ആഘോഷങ്ങളില്‍ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോഴും നിലനില്‍ക്കുന്നത്. അതിനാല്‍ എന്‍എസ്എസ് ഒഴിഞ്ഞുമാറി നിന്നുകൊണ്ട് ശതാബ്ദി ആഘോഷത്തില്‍ അഭിമാനം കൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration