രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയെന്ന് എന്‍എസ്എസ്

രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയെന്ന് എന്‍എസ്എസ്. കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് എന്‍എസ്എസ് നേതൃത്വത്തിന്റെ പ്രതികരണം. രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ചടങ്ങിനെ എതിര്‍ക്കുന്നത് രാഷ്ട്രീയ നേട്ടത്തിനും സ്വാര്‍ത്ഥതയ്ക്കും വേണ്ടിയെന്നും വിമര്‍ശനം.

ALSO READ: ആശ വര്‍ക്കര്‍മാര്‍ക്കും എന്‍എച്ച്എമ്മിനുമായി 99 കോടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

ചടങ്ങില്‍ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വരവിശ്വാസിയുടെയും കടമയാണ്.ഇതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. ഈശ്വര വിശ്വാസത്തിന്റെ പേരില്‍ രാമക്ഷേത്ര നിര്‍മാണ ചടങ്ങില്‍ തുടക്കം മുതല്‍ എന്‍എസ്എസ് സഹകരിച്ചിരുന്നതായും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

ALSO READ: രാമക്ഷേത്ര പ്രതിഷ്ഠ: കോണ്‍ഗ്രസിന്റേത് വൈകിയുദിച്ച വിവേകമെന്ന് ഐഎന്‍എല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News