ഏപ്രില്‍ 20ന് ശേഷം റോഡില്‍ പിടിവീഴാതിരിക്കാന്‍ ശ്രദ്ധിക്കുക

സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങള്‍ക്കും ഗതാഗത നിയമലംഘനങ്ങള്‍ക്കും തടയിടാന്‍ സംസ്ഥാനമൊട്ടാകെ സര്‍ക്കാര്‍ സര്‍ക്കാര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. ഏപ്രില്‍ 20 മുതല്‍ ഈ സംവിധാനം വഴി വാഹനം തടയാതെ തന്നെ ഗതാഗത നിയമലംഘനങ്ങള്‍ കാമറയിലൊപ്പിയെടുത്ത് പിഴയിടാന്‍ കഴിയും. 726 എഐ ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

ഇതിന്റെ ഭാഗമായിദേശീയ, സംസ്ഥാന പാതകളിലടക്കം കാമറകള്‍ സ്ഥാപിച്ച് കഴിഞ്ഞു. 675 കാമറകളും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, അപകടമുണ്ടാക്കിയ ശേഷം മുങ്ങുന്ന വാഹനങ്ങള്‍ എന്നിവ കണ്ടെത്താനാണ്.

മറ്റുള്ള കാമറകളും ഉപയോഗങ്ങളും

അനധികൃത പാര്‍ക്കിംഗ് കണ്ടുപിടിക്കാന്‍ – 25 കാമറകള്‍

അമിതവേഗത കണ്ടുപിടിക്കുന്നതിന് – 4 ഫിക്‌സഡ് കാമറകള്‍

മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനത്തില്‍- 4 കാമറകള്‍

റെഡ് ലൈറ്റ് ലംഘിക്കുന്നത് കണ്ടുപിടിക്കാന്‍ – 18 കാമറകള്‍

എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുണ്ടാകും. കാമറയില്‍ പതിയുന്ന നിയമലംഘനം വാഹന ഉടമയുടെ മൊബൈലിലേക്ക് അപ്പപ്പോള്‍ മെസേജായി അയയ്ക്കും.
റോഡപകടം കുറയ്ക്കാന്‍ ആവിഷ്‌കരിച്ച സേഫ് കേരളയുടെ ഭാഗമാണിത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.

ഹെല്‍മറ്റ്,? സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, അപകടമുണ്ടാക്കിയ ശേഷം മുങ്ങുന്ന വാഹനങ്ങള്‍, മഞ്ഞവര മുറിച്ചുകടക്കല്‍, വളവുകളില്‍ വരകളുടെ അതിര്‍ത്തി ലംഘിച്ച് ഓവര്‍ടേക്കിംഗ് ഉള്‍പ്പെടെ നിയമ ലംഘനങ്ങള്‍ക്കും നിലവിലെ പിഴ തന്നെയായിരിക്കും. വാഹനമുപയോഗിക്കുമ്പോള്‍ ഫോണ്‍ വിളിക്ക് 2000 രൂപ, അമിതവേഗം1500 രൂപ,ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ 500 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ എന്നിങ്ങനെയാണ് നിലവിലെ പിഴത്തുക.

കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി ഉപയോഗിച്ച് കെല്‍ട്രോണ്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.എ.ഐ കാമറകള്‍ പൊലീസ് വകുപ്പിന്റെ കാമറകളുള്ള സ്ഥലം ഒഴിവാക്കിയാണ് സ്ഥാപിച്ചിട്ടുള്ളത്. ശേഖരിക്കുന്ന ഡേറ്റയും കാമറ ഫീഡും പൊലീസിന് ആവശ്യാനുസരണം നല്‍കും. ഡേറ്റകള്‍ എക്സൈസ്, മോട്ടോര്‍ വാഹനം, ജി.എസ്.ടി വകുപ്പുകള്‍ക്കും കൈമാറും. കേടാവുന്ന കാമറകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റിസ്ഥാപിക്കുകയും ഓരോ നിയമ ലംഘനങ്ങളും വെവ്വേറെ പിടികൂടുകയും ചെയ്യും.

സംസ്ഥാനത്തെ പതിനാല് ജില്ലകളിലും കണ്‍ട്രോള്‍ റൂമുണ്ടാകും. കാമറയില്‍ പതിയുന്ന നിയമലംഘനം വാഹന ഉടമയുടെ മൊബൈലിലേക്ക് അപ്പപ്പോള്‍ മെസേജായി അയയ്ക്കും.
റോഡപകടം കുറയ്ക്കാന്‍ ആവിഷ്‌കരിച്ച സേഫ് കേരളയുടെ ഭാഗമാണിത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി ഉപയോഗിച്ച് കെല്‍ട്രോണ്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News