കെഎസ്‌യു പുനഃസംഘടന; കര്‍ശന നടപടിയെന്ന് എന്‍എസ്‌യു; അയോഗ്യരെ ഒഴിവാക്കും

കെഎസ്‌യു പുനഃസംഘടയില്‍ അയോഗ്യരെ ഒഴിവാക്കും. വിവാഹിതരും പ്രായപരിധി കഴിഞ്ഞവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രായപരിധി കര്‍ശനമാണെന്നും ഇത് സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുമെന്നും എന്‍എസ്‌യു നേതൃത്വം അറിയിച്ചു. എന്‍എസ്‌യു സര്‍ക്കുലറിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

പ്രായപരിധി കഴിഞ്ഞ നിരവധി പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കെഎസ്‌യു ഭാരവാഹിയാകാന്‍ കുറഞ്ഞ പ്രായം 27 വയസാണ്. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 29 ഉം 30 ഉം വയസുണ്ട്. ശരത് ശൈലേശ്വരന്‍, മാഹീന്‍, മുഹമ്മദ് സാറൂഖ്, ബുഷാര്‍ ജംഷാര്‍ എന്നിവരാണ് പ്രായപരിധി കഴിഞ്ഞിട്ടും പട്ടികയില്‍ ഉള്‍പ്പെട്ടവര്‍. ഇത് കൂടാതെ വിവാഹിതരായ അഞ്ച് പേരും പട്ടികയില്‍ ഉള്‍പ്പെട്ടു. പുനഃസംഘടന വിവാദമായ പശ്ചാത്തലത്തില്‍ വിവാഹിതരായ രണ്ട് പേര്‍ സ്വയം ഒഴിഞ്ഞിരുന്നു.

കെ.സി വേണുഗോപാല്‍ പക്ഷം ഏകപക്ഷീയമായാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ ആരോപണം. ഇതിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അടക്കം രംഗത്തെത്തിയിരുന്നു. പട്ടിക റദ്ദാക്കണമെന്നായിരുന്നു ആവശ്യം. അയോഗ്യര്‍ ഉള്‍പ്പെട്ട പട്ടിക മരവിപ്പിക്കണമെന്ന അഭിപ്രായം രാഷ്ട്രീയകാര്യസമിതിയിലും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് എന്‍എസ്‌യു വിഷയത്തില്‍ ഇടപെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News