10000 കോടി രൂപ ലക്ഷ്യം; എൻടിപിസി ഗ്രീൻ എനർജിയുടെ ഐപിഒ ചൊവ്വാഴ്ച മുതൽ

NTPC GREEN IPO

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടെ ഉപസ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജിയുടെ പ്രാരംഭ ഓഹരി വിൽപന നവംബർ 19ന് ആരംഭിച്ച് 22 വരെ നടക്കും. 10,000 കോടി രൂപയുടെ സമാഹരണമാണ് ഈ ഐപിഓയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. സോളർ, വിൻഡ് എനർജി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ പുനരുപയോഗ ഊർജോൽപാദന പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് എൻടിപിസി ഗ്രീൻ എനർജി. ഇതിനകം 17ലേറെ പദ്ധതികൾ കമ്പനിക്ക് കീഴിൽ കമ്മിഷൻ ചെയ്തിട്ടുണ്ട്.

പൂർണമായും പുതിയ ഓഹരികളാണ് ഐപിഒയിലുണ്ടാവുക. 92.5 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. 102-108 രൂപയാണ് ഓഹരിയൊന്നിന് വില നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകർക്ക് മിനിമം 138 ഓഹരികൾക്കായി അപേക്ഷിക്കാം. 75% ഓഹരികൾ യോഗ്യരായ നിക്ഷേപസ്ഥാപനങ്ങൾക്കും 10% ചെറുകിട നിക്ഷേപകർക്കും, 15% സ്ഥാപനേതര നിക്ഷേപകർക്കുമായാണ് നീക്കിവച്ചിരിക്കുന്നത്.

ALSO READ; രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു പ്രവാസികള്‍ ഹാപ്പി; ​ഗൾഫിൽ നിന്നും നാട്ടിലേക്കെത്തിയത് കോടികൾ

200 കോടി രൂപയുടെ ഓഹരികൾ കമ്പനിയുടെ ജീവനക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ഓഹരി ഒന്നിന് 5 രൂപ ഡിസ്കൗണ്ട് ഉണ്ടാകും. മാതൃകമ്പനിയായ എൻടിപിസിയുടെ ഓഹരികൾ കൈവശമുള്ളവർക്കായി 1,000 കോടി രൂപയുടെ ഓഹരികളും നീക്കിവച്ചിട്ടുണ്ട്. റീട്ടെയ്ൽ നിക്ഷേപകർക്ക് പരമാവധി രണ്ടുലക്ഷം രൂപയുടെ ഓഹരികൾക്കായാണ് അപേക്ഷിക്കാനാവുക. എന്നാൽ, നിലവിൽ മാതൃകമ്പനിയായ എൻടിപിസിയുടെ ഓഹരി കൈവശമുള്ളവർക്ക് 4 ലക്ഷം രൂപയ്ക്കുവരെ അപേക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News