ജൂനിയർ എൻ ടി ആർ – പ്രശാന്ത് നീൽ ചിത്രം വൈകിയേക്കും; ആദ്യമെത്തുക സലാർ 2

ntr31 salaar 2

ആരാധകർക്ക് ഒരേ സമയം ആവേശവും നിരാശയും സമ്മാനിച്ച് ടോളിവുഡിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ. താര സംവിധായകൻ പ്രശാന്ത് നീലും സൂപ്പർ താരം ജൂനിയർ എൻ ടി ആറും ഒന്നിക്കുന്ന #NTR31 എന്ന് പേരിട്ടിരിക്കുന്ന പ്രോജക്ട് ഷൂട്ടിംഗ് വൈകിയേക്കുമെന്നാണ് പുതുതായെത്തുന്ന വിവരം. അടുത്ത വർഷം ഫെബ്രുവരിയോടെ മാത്രമേ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളു.

ALSO READ; നരനായാട്ടിന് അമേരിക്കയുടെ കൈത്താങ്ങ്; ഗാസയിലെ ആക്രമണത്തിന് വേണ്ടി ഇസ്രയേലിന് നൽകിയത് 17.9 ബില്യൺ യുഎസ് ഡോളർ

എന്നാൽ, സലാർ 2 ന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനായാണ് പ്രശാന്ത് നീൽ, എൻ ടി ആർ പ്രൊജക്റ്റ് മാറ്റി വച്ചതെന്നാണ് വാർത്ത. പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസും മലയാളി താരം പൃഥ്വിരാജും ഒന്നിച്ച സലാറിന്‍റെ ആദ്യ ഭാഗം കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്തിരുന്നു. ബോക്സ് ഓഫീസിൽ കോടികൾ വാരിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആവും ആദ്യം ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻ ടി ആറുമൊത്തുള്ള ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് പ്രഭാസുമായി 40 ദിവസത്തെ ഷെഡ്യൂൾ ആണ് പ്രശാന്ത് നീൽ സെറ്റ് ചെയ്തിരിക്കുന്നത്. ഇത് പൂർത്തീകരിച്ച ശേഷമാകും #NTR31 ആരംഭിക്കുക.  2026 ജനുവരി 9 ആയിരുന്നു മുമ്പ് #NTR31 റിലീസ് ഡേറ്റായി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ മാറ്റം വരുമെന്ന് ഉറപ്പായതോടെ പുതിയ ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News